ഉപയോക്താക്കള്‍ക്കായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്. മെറ്റാ എഐ ഫീച്ചറുകള്‍ അടക്കമുള്ള പുതിയ സംവിധാനങ്ങള്‍ ഈ ആഴ്ച തന്നെ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. വരാനിരിക്കുന്ന ക്രിസ്‌മസ് അവധിക്കാലം ലക്ഷ്യമിട്ടാണ് പുത്തൻ ഫീച്ചറുകള്‍ കമ്ബനി പുറത്തിറക്കുക. കോള്‍, ചാറ്റ്, സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട ഓപ്ഷനുകളിലാണ് മാറ്റങ്ങള്‍ വരുന്നത്.

ആരെങ്കിലും നിങ്ങള്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെങ്കില്‍ ഒറ്റ ടാപ്പ് കൊണ്ട് അവർക്കൊരു വോയിസ് നോട്ടോ വീഡിയോ നോട്ടോ റെക്കാർഡ് ചെയ്ത് അയക്കാൻ സാധിക്കും. ഇത് കോളിംഗ് ഫീച്ചറിനൊപ്പം തന്നെ ലഭിക്കുന്ന പുതിയ വോയിസ് മെയില്‍ സംവിധാനമാണ്. വോയിസ് ചാറ്റുകള്‍ക്കിടയില്‍ ഇനി സംഭാഷണം നിർത്താതെ തന്നെ വേഗത്തില്‍ ഇമോജികള്‍ അയക്കാനും കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്രൂപ്പ് വീഡിയോ കോളുകളില്‍ സംസാരിക്കുന്നവർക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അവരെ സ്‌ക്രീനില്‍ ഹൈലൈറ്റ് ചെയ്യുന്ന ഫീച്ചറും ഉടൻ എത്തും. വാട്‌സാപ്പിലെ മെറ്റാ എഐയില്‍ ഇനി മിഡ്‌ജേണി’, ‘ഫ്ളക്സ്’ പിന്തുണ കൂടി ലഭിക്കും. ഇത് അവധിക്കാല ആശംസകള്‍ നേരാനായി ക്രിയേറ്റീവായ കാർഡുകള്‍ നിർമ്മിക്കാൻ സഹായിക്കുന്നവയാണ്. ശരിയായ നിർദ്ദേശം നല്‍കിയാല്‍ എഐ മോഡലിന് ഏത് ഫോട്ടോ ഉപയോഗിച്ചും ചെറിയ വീഡിയോകള്‍ നിർമ്മിക്കാൻ സാധിക്കും.

ഡെസ്‌ക്‌ടോപ്പിലും അടിമുടി മാറ്റം: മാക്, വെബ്, ഡെസ്‌ക്‌ടോപ്പ് പതിപ്പുകള്‍ ഉപയോഗിക്കുന്നവർക്കായി പുതിയ മീഡിയ ടാബും എത്തുന്നുണ്ട്. ഇതുവഴി ഡോക്യുമെന്റുകള്‍, ലിങ്കുകള്‍, മറ്റ് മീഡിയ ഫയലുകള്‍ എന്നിവ ചാറ്റുകള്‍ക്കിടയില്‍ എളുപ്പത്തില്‍ തിരയാൻ സാധിക്കും. ഇതിനു പുറമേ ലിങ്ക് പ്രിവ്യൂ, സ്റ്റിക്കർ പായ്ക്കുകള്‍ എന്നിവയിലും മാറ്റങ്ങള്‍ വരുന്നുണ്ട്. പുതിയ ഫീച്ചറുകള്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഘട്ടംഘട്ടമായി ലഭ്യമാകുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക