യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയായ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സൗജന്യയാത്ര ആദ്യം പരീക്ഷിക്കുക ഓര്‍ഡിനറിയില്‍.കെ.എസ്.ആര്‍.ടി.സി. വന്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ 100 ദിവസത്തെ ഈ പരീക്ഷണത്തിന് ശേഷമായിരിക്കും കൂടുതല്‍ പ്രഖ്യാപനം വരിക. ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും ഈകാര്യത്തില്‍ കൂടിക്കാഴ്ച നടത്തി ചര്‍ച്ച നടത്തി.

സൗജന്യയാത്ര ആദ്യം ഓര്‍ഡിനറിയില്‍ ആയിരിക്കും നടപ്പാക്കുക. എല്ലാ ഓര്‍ഡിനറി ബസുകളിലും യാതൊരു നിബന്ധനയും കൂടാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്രം അനുവദിക്കും. ജൂണ്‍ 15 മുതല്‍ നടപ്പാകുന്ന പദ്ധതി 100 ദിനം ഈ സേവനം നല്‍കിയ ശേഷം കാര്യം പഠിച്ച ശേഷമാകും ബാക്കി തീരുമാനം. ഓര്‍ഡിനറിയില്‍ നിന്നും പിന്നീട് ഘട്ടംഘട്ടമായി ഫാസ്റ്റ് പാസഞ്ചറിലേക്കും മറ്റും നടപ്പാക്കാനാണ് നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനത്തിന് അംഗീകാരം നല്‍കും. അതേസമയം ഇപ്പോള്‍ തന്നെ വന്‍ നഷ്ടം നേരിടുന്ന കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം എങ്ങിനെ പരിഹരിക്കാനാകും എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. ഏകദേശം 90 കോടിയിലധികമാണ് കെ.എസ്.ആര്‍.ടി.സി. യുടെ നഷ്ടം. പുതിയ പദ്ധതി നടപ്പാക്കുന്നതോടെ ഉണ്ടാകുന്ന നഷ്ടം പഠിക്കാനും വിലയിരുത്താനൂം ധനകാര്യസെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക