തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിലായി.അതിജീവിതയുടെ ആണ്‍ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്.

30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം കഴിഞ്ഞ് സുഹൃത്ത് ഡി. റോബിനൊപ്പം (28) ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ഇവർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭക്ഷണത്തിനുശേഷം ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി. അവിടേക്ക് റോബിൻ തന്റെ സുഹൃത്ത് പി. മഹാരാജയെ (25) വിളിച്ചുവരുത്തി. അതിജീവിതയുമായി നേരത്തേ അടുപ്പമുണ്ടായിരുന്നയാളാണ് മഹാരാജ. സുഹൃത്തായ കെ. ഹരീഷ് രാജനൊപ്പമാണ് (21) മഹാരാജ എത്തിയത്.

താനുമായും ഹരീഷുമായും ലൈംഗികബന്ധത്തില്‍ ഏർപ്പെടണമെന്ന് പോലീസുകാരിയോട് മഹാരാജ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചപ്പോള്‍ ഇരുവരും മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക