എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേയ്ക്ക് തൂങ്ങിനില്‍ക്കുന്ന അവസ്ഥയിലാണുളളത്.തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരില്‍ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലാണ് പാലമുളളത്. ഈ പാലത്തിന്റെ കൈവരികള്‍ തകർത്താണ് ലോറി കായലിലേക്ക് തൂങ്ങിനില്‍ക്കുന്നത്.

അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക