സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പും പോലീസും ഇരുചക്ര വാഹന യാത്രക്കാരില്‍ നിന്നും ഏറ്റവും കൂടുതല്‍ പിഴ ഈടാക്കാറുള്ളത് ഹെല്‍മറ്റ് ധരിക്കാത്തതിനും രണ്ടില്‍ അധികം യാത്രക്കാരുമായി പോകുമ്പോഴുമായിരിക്കും.എന്നാല്‍ ഈ നിയമം സാധാരണക്കാർക്ക് മാത്രമാണോ ബാധകം? പോലീസിനും മോട്ടോർ വാഹന വകുപ്പിനും ഈ നിയമം ബാധകമല്ലേയെന്ന് ചോദിക്കുകയാണ് നെറ്റിസെണ്‍സ്.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. ഒരു ബൈക്കില്‍ ഹെമറ്റ് പോലുമില്ലാതെ നാല് പോലീസ് ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്നതായിരുന്നു വീഡിയോ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ബൈക്ക് നാല് പോലീസുകാർ

ബീഹാറില്‍ നിന്നുമാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. അതേസമയം ബീഹാറില്‍ എവിടെ നിന്നാണെന്ന് വ്യക്തമല്ല. തിരക്കേറിയ റോഡിലൂടെയാണ് നാല് പേരെയും കൊണ്ട് പോലീസ് ബൈക്ക് പാഞ്ഞ് പോകുന്നത്. ഇതില്‍ ഡ്രൈവർക്ക് ഒഴികെ മറ്റാർക്കും ഹെല്‍മറ്റുകളില്ല. ഏറ്റവും പുറകില്‍ ഇരിക്കുന്നയാണ് അപകടകരമായ രീതിയിലാണ് ഇരിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തം. ബൈക്ക് റോഡിലെ കുഴികളില്‍ വീഴുമ്പോള്‍ താഴെ വീഴാതിരിക്കാൻ ഏറ്റവും പുറകില്‍ ഇരിക്കുന്നയാള്‍ തനിക്ക് തൊട്ട് മുന്നിലിരിക്കുന്നയാളെ വട്ടം പിടിച്ചിരിക്കുകയാണ്. വീണാല്‍ രണ്ട് പേരും താഴേയ്ക്ക് പോകുമെന്ന് ഉറപ്പ്. മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പോലീസിന്‍റെ ഇരട്ട നീതി ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഹാൻറിലുകളാണ് വീഡിയോ സമൂഹ വീണ്ടും പങ്കുവച്ചത്.

പരിഹസിച്ച്‌ നെറ്റിസെണ്‍സ്

പോലീസിനും സാധാരണ പൗരനും രണ്ട് നിയമമാണോയെന്നും നിയമം ലംഘിച്ച പോലീസുകാർക്കെതിരെ ക‍ശന നടപടി വേണമെന്നും നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. അതേസമയം പോലീസിനെ കണക്കിന് പരിഹസരിക്കുന്ന കുറുപ്പുകളും കുറവായിരുന്നില്ല. ‘ആരാണ് അവരെ തടയുക? ഒരു ട്രാഫിക് വകുപ്പ് മൊത്തം ബൈക്കിലുണ്ടല്ലോ’ എന്നായിരുന്നു ഒരു പരിഹാസ കുറിപ്പ്. ‘ഇരട്ടത്താപ്പ്, പോലീസിന് ബൈക്കില്‍ നാല് പേർക്ക് കയറാം. പക്ഷേ സാധാരണക്കാര് മൂന്ന് പേര് കയറിയാല്‍ ഫൈൻ. നിയമം അവർക്ക് മാത്രം നമ്മുക്കല്ല’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം ബൈക്ക് ഓടിച്ചിരുന്നയാള്‍ മാത്രമാണ് പുരുഷ പോലീസെന്നും മറ്റ് മൂന്ന് പേരും വനിതാ പോലീസാണെന്ന സംശയവും മറ്റ് ചിലർ പ്രകടിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക