അയോധ്യയിലെ തുളസി ഉദ്യാൻ പാർക്കില്‍ വിശ്രമിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ കാവി വസ്ത്രം ധരിച്ച ഒരുസംഘം ആളുകള്‍ ക്രൂരമായ അക്രമം അഴിച്ചുവിട്ട സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.നാലംഗ സംഘം പാർക്കില്‍ വെച്ച്‌ ദമ്പതികളോട് തർക്കത്തില്‍ ഏർപ്പെടുകയും, പിന്നീട് മർദ്ദിക്കുകയുമായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപ്പെടാൻ ഇവർ പാർക്കിന് പുറത്തേക്ക് ഓടിയെങ്കിലും, പിന്തുടർന്നെത്തിയ സംഘം തെരുവില്‍ വെച്ചും യുവാവിനെ ക്രൂരമായി മർദ്ദിച്ചു.

യുവാവിനെ രക്ഷിക്കാൻ ഇടയില്‍ കയറിയ യുവതിക്ക് നേരെയും അക്രമികള്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ചുറ്റും കൂടിയവർ ആരും തന്നെ ഇവരെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, പലരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകർത്തുകയാണ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ലക്ഷ്മണ്‍ ഘട്ട് പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിക്കുകയും, ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശികളായ ധർമ്മേന്ദ്ര ദാസ്, ഗുണ്‍കേഷ് തിവാരി എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അയോധ്യയില്‍ താമസിച്ച്‌ പഠിക്കുന്ന ഇവരെ ചോദ്യം ചെയ്തപ്പോള്‍, ദമ്പതികളുടെ പെരുമാറ്റം അശ്ലീലമായി തോന്നിയതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. അതേസമയം, അയോധ്യയിലെ പ്രമുഖ മതനേതാക്കള്‍ സംഭവത്തെ ശക്തമായി അപലപിച്ചു.

ആരെങ്കിലും മര്യാദകള്‍ ലംഘിച്ചാല്‍ അവരെ മാന്യമായി ഉപദേശിക്കുകയാണ് വേണ്ടതെന്നും, നിയമം കൈയിലെടുത്ത് കായികമായി നേരിടുന്ന ഇത്തരം അക്രമങ്ങള്‍ തീർഥാടന കേന്ദ്രത്തിന്റെ അന്തസിന് നിരക്കാത്തതാണെന്നും അവർ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക