ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച, വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തായി തിരക്കേറിയ എംസി റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച ബീവറേജസ് ഔട്ട്ലെറ്റ് അതേ സ്ഥലത്ത് വീണ്ടും തുറക്കാന്‍ ഉള്ള നീക്കം നിയുക്ത എംഎല്‍എ അഡ്വ.വര്‍ഗീസ് മാമ്മന്റെ നേതൃത്വത്തില്‍ തടഞ്ഞു.

റവന്യൂ ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം മാസങ്ങള്‍ക്ക് മുമ്പ് തിരുമൂലപുരം ജങ്ഷന് സമീപം എംസി റോഡിനോട് ചേര്‍ന്നുള്ള വ്യക്തിയുടെ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അടയ്ക്കുകയും ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇവിടെ ആരംഭിക്കുകയില്ല എന്ന് ഉറപ്പുനല്‍കിയിരുന്നതും ആണ്. ഇതിന് വിരുദ്ധമായിട്ടാണ് ഇന്ന് വീണ്ടും തുറക്കാനുള്ള നീക്കം നടന്നത്. ഇതറിഞ്ഞ ഉടന്‍തന്നെ സംഭവ സ്ഥലത്ത് എത്തിയ നിയുക്ത എംഎല്‍എ അഡ്വ. വര്‍ഗീസ് മാമ്മന്‍ എത്രയും വേഗം ഇത് അടച്ചു പൂട്ടണമെന്ന് ശക്തമായ നിലപാടെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഇറക്കിവെച്ച മദ്യം തിരികെ പുളിക്കീഴ് ബിവറേജ് ഗോഡൗണിലേക്ക് കൊണ്ടുപോയി. വര്‍ഗീസ് മാമനൊപ്പം നഗരസഭ ചെയര്‍പേഴ്സണ്‍ ലേഖ എസ്, സിസ്റ്റര്‍ അലീന,കൗണ്‍സിലര്‍മാരായ സണ്ണി മനയ്ക്കല്‍, ഫിലിപ്പ് ജോര്‍ജ്, അനീഷ് കുമാര്‍, റേച്ചല്‍ ലെജു, സാറാമ്മ ഫ്രാന്‍സിസ്, വര്‍ഗീസ് ജോണ്‍, ലാല്‍ നന്ദാവനം, സി .എന്‍ രാജേഷ്, പി എം അനീര്‍, തോമസ് മാത്യു, വി ആര്‍ രാജേഷ്, രതീഷ് പാലിയില്‍, അഭിലാഷ് വെട്ടിക്കാടന്‍, ലെജു സക്കറിയ,സോജാ കാര്‍ഡോസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക