വനിത വോട്ടർമാരുടെ എണ്ണം കൂടിയിട്ടും ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജയിച്ചുകയറിയത് 11 വനിതകള്‍.ഇവരില്‍ ഒമ്പതുപേർ യു.ഡി.എഫും രണ്ടുപേർ എല്‍.ഡി.എഫുമാണ്. 2001ല്‍ യു.ഡി.എഫില്‍നിന്ന് ഏഴുപേരുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ ആ റെക്കോർഡ് തകർത്ത് 9 വനിതകള്‍ വിജയിച്ചിരിക്കുന്നത്.

എല്‍.ഡി.എഫില്‍ ആറ്റിങ്ങലില്‍ ജയിച്ച സി.പി.എമ്മിലെ ഒ.എസ്. അംബികയും നാട്ടികയില്‍ ജയിച്ച സി.പി.ഐയുടെ ഗീത ഗോപിയും വിജയം ആവർത്തിക്കുകയായിരുന്നു. യു.ഡി.എഫില്‍ ജയിച്ച വനിതകളില്‍ ഏഴുപേരും കോണ്‍ഗ്രസില്‍നിന്നാണ്. ഉമ തോമസിന്റേത് (തൃക്കാക്കര) തുടർവിജയമാണ്. വിദ്യ ബാലകൃഷ്ണൻ (എലത്തൂർ), കെ.എ. തുളസി (കോങ്ങാട്), ഉഷ വിജയൻ (മാനന്തവാടി), ബിന്ദു കൃഷ്ണ (കൊല്ലം), രമ്യ ഹരിദാസ് (ചിറയിൻകീഴ്) എന്നിവർ കന്നിക്കാരാണ്. ഒരിടവേളക്ക് ശേഷമാണ് അരൂരില്‍നിന്ന് ഷാനിമോള്‍ ഉസ്മാൻ ജയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആർ.എം.പി.ഐ സ്ഥാനാർഥിയായ കെ.കെ. രമക്ക് വടകരയില്‍ വീണ്ടും മുന്നേറാനായി. ഭർത്താവ് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ഓർമദിനത്തിലാണ് രമയുടെ വിജയം. എല്‍.ഡി.എഫ് കണ്‍വീനറെ അട്ടിമറിച്ചാണ് മുസ്‍ലിം ലീഗിലെ യുവതാരം ഫാത്തിമ തഹ്‍ലിയ എത്തുന്നത്. ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിത എം.എല്‍.എയാണ് ഫാത്തിമ തഹ്‍ലിയ. 15ാം നിയമസഭയില്‍ രമ മാത്രമായിരുന്നു യു.ഡി.എഫിലെ പെണ്‍മുഖം. പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ ഉമ തോമസ് വന്നു.

കെ.കെ. ശൈലജ, വീണാ ജോർജ്, യു. പ്രതിഭ, ദലീമ ജോജോ, ശാന്തകുമാരി, മന്ത്രിമാരായ ആർ. ബിന്ദു, ജെ. ചിഞ്ചുറാണി തുടങ്ങിയ സി.പി.എം സിറ്റിങ് എം.എല്‍.എമാർക്ക് അടിപതറി. കൊട്ടാരക്കരയില്‍ നേരിയ വ്യത്യാസത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി ഐഷ പോറ്റി തോറ്റത്. 1996ല്‍ 13 വനിതകള്‍ നിയമസഭയിലുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക