യുഡിഎഫ് ഭരണത്തിലെത്തിയാല്‍ കെ.സി.വേണുഗോപാല്ലിനെ മുഖ്യമന്ത്രിയാക്കാൻ കരുനീക്കം ശക്തമാകുന്നു. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഹൈക്കമാൻഡിന്റെ പിന്തുണ വേണുഗോപാലിനുണ്ട്.കോണ്‍ഗ്രസിനായി നിയമസഭയിലേക്ക് മത്സരിച്ചിരിക്കുന്നവരില്‍ 60 ശതമാനം സ്ഥാനാർഥികളും കെസി പക്ഷക്കാരാണ് എന്നാണ് കെ സി ക്യാംമ്പ് അവകാശപ്പെടുന്നത്.

ജയിച്ചുവരുന്ന എംഎല്‍എമാരുടെ പിന്തുണ നോക്കിയാകും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്ന് കെ സി അനുകൂലിക്കുന്നവർ വ്യക്തമാക്കി. സ്ഥാനാർഥി പട്ടികയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത് വേണുഗോപാല്‍ പക്ഷത്തിനാണ്. അതുകൊണ്ട് സ്വാഭാവികമായും എംഎല്‍എമാർക്കിടയിലും വേണുഗോപാലിനായിരിക്കും പിന്തുണ. വേണുഗോപാല്‍ പിടിമുറുക്കുമെന്ന് ബോധ്യമായതോടെ രമേശ് ചെന്നിത്തല മുഖ്യമന്ത്രി മോഹം ഉപേക്ഷിച്ചു. കെസിയെ പിന്തുണയ്ക്കാനാണ് ചെന്നിത്തലയുടെ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി സ്ഥാനത്തേക്കു വേണുഗോപാലിനെ പിന്തുണച്ചാല്‍ പകരം തനിക്ക് ആഭ്യന്തര മന്ത്രി സ്ഥാനം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെടും. നേരത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ചെന്നിത്തല ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. അതേസമയം വി.ഡി.സതീശനു ധനവകുപ്പ് നല്‍കി അനുനയിപ്പിക്കാനാകും ശ്രമം നടക്കുക. എംഎൽഎമാരുടെ കരുത്തുകാട്ടി സതീശനെ ഒതുക്കാനാണ് ആലോചന. എന്നാൽ സതീശൻ എന്ന പോരാളി ഇതിനു വഴങ്ങാനുള്ള സാധ്യതകൾ കുറവാണ്. അഞ്ചു വർഷക്കാലം മുന്നണിയെ നയിച്ച താൻ അപമാനിക്കപ്പെട്ടാൽ സതീശൻ കടുത്ത തീരുമാനങ്ങൾ എടുക്കും എന്നാണ് അറിയാൻ കഴിയുന്നത്.

രാഷ്ട്രീയ വനവാസം തെരഞ്ഞെടുക്കാൻ സതീശൻ?

നട്ടെല്ല് വളക്കാതെ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് കഴിഞ്ഞ അഞ്ചു വർഷക്കാലവും വി ഡി സതീശൻ കോൺഗ്രസിനെയും യുഡിഎഫിനെയും നയിച്ചത്. അതിനാൽ തന്നെ നമ്പർ ഗെയിം കളിച്ച് അർഹതപ്പെട്ട അവകാശം നിഷേധിക്കാൻ പാർട്ടിക്കുള്ളിൽ നിന്ന് ശ്രമം ഉണ്ടായാൽ അവിടെയും തലകുനിക്കേണ്ടതില്ല എന്നാണ് സതീശന്റെ തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാൽ കെട്ടിയിറങ്ങിയാൽ മന്ത്രിസഭയിൽ നിന്നും മാറിനിൽക്കുന്നുവെന്ന് സതീശൻ പ്രഖ്യാപിക്കാനാണ് സാധ്യത. ഇത്തരമൊരു പ്രഖ്യാപനം സതീശന്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ അത് കോൺഗ്രസ് വലിയ പ്രതിസന്ധി ഉണ്ടാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക