പശ്ചിമ ബംഗാളില്‍ ബാബറി മസ്ജിദിന്റെ മാതൃകയില്‍ പള്ളി പണിയാൻ ഹുമയൂണ്‍ കബീറിന് തൃണമൂല്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .സംസ്ഥാനത്ത് ഒരു ബിജെപി പാർട്ടി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ബിജെപി ബാബറി മസ്ജിദ് നിർമ്മിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍, പശുക്കടത്തിലും രാഷ്‌ട്രീയ അക്രമത്തിലും ഏർപ്പെടുന്നവരെ കർശനമായി നേരിടും. പിന്നീട് അവരുടെ അടുത്ത മൂന്ന് തലമുറകള്‍ പോലും അങ്ങനെ ചെയ്യാൻ ചിന്തിക്കുക പോലുമില്ലെന്നും ഹൂഗ്ലി ജില്ലയിലെ ഉത്തർപാറയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവേ അമിത് ഷാ പറഞ്ഞു.
ഭരണം, ക്രമസമാധാനം, തൊഴില്‍ മേഖലകളില്‍ മമത ബാനർജി സർക്കാർ പരാജയപ്പെട്ടു . വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബംഗാളിനെ തീവ്രവാദത്തില്‍ നിന്നും കലാപങ്ങളില്‍ നിന്നും നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും മോചിപ്പിക്കാനുള്ള മാർഗമാണെന്നും അമിത് ഷാ പറഞ്ഞു.







