ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്.വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചത് നാട്ടുകാരായ മൂന്ന് യുവാക്കളാണെന്നാണ് പൊലീസ് പറയുന്നത്. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്ന് യുവാക്കള്‍ മൊഴി നല്‍കി.

പൊട്ടിത്തെറി ശബ്ദത്തിന് പിന്നാലെ പൊലീസ് എത്തിയതോടെ പേടിച്ചാണ് യുവാക്കള്‍ വിവരം പുറത്തുപറയാതെ ഇരുന്നത്. സ്വന്തം വീടിന് മുന്നില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിച്ചെന്ന് യുവാവിന്റെ മൊഴി. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിടുമെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശോഭ സുരേന്ദ്രന്റെ തൃശൂർ അയ്യന്തോളിലെ വീടിന് മുമ്ബില്‍ ഇന്നലെ രാത്രി 10.40ഓടെയാണ് സംഭവമുണ്ടായത്. ശോഭ സുരേന്ദ്രൻ വീട്ടിലുണ്ടായിരുന്ന സമയത്ത് തന്നെയാണ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. വീടിന് മുന്നിലെ റോഡില്‍ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്ക് നേരെയുണ്ടായ ആക്രമണമെന്നാണ് ശോഭ സുരേന്ദ്രൻ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണമെന്നും ശോഭ ആവശ്യപ്പെട്ടിരുന്നു. കാശ്മീരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടില്‍ പോയിട്ട് തിരിച്ചെത്തിയപ്പോഴാണ് ഈ സംഭവം നടന്നതെന്നും ശോഭ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക