കൊട്ടിക്കലാശത്തിനിടെ സിപിഎം വിട്ട് നടി ഉഷ ഹസീന. പാർട്ടി അംഗത്വം പുതുക്കിയില്ല. ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇടത് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരെന്ന് ആരോപിച്ച ഉഷ, അമ്പലപ്പുഴയില്‍ ജി സുധാകരന്റെ കൊട്ടിക്കലാശത്തിലും പങ്കെടുത്തു. കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു. മഹിള അസോസിയേഷന്റെ അടക്കം ഭാരവാഹിയായിരുന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണം അവസാനിച്ചു. മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പില്‍ സംസ്ഥാനമാകെ ആവേശവും വാശിയേറിയതുമായ കൊട്ടിക്കലാശമാണ് നടന്നത്. നഗരങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളാലും സമ്പന്നമായി. വൈകുന്നേരം ആറുമണിയോടെയാണ് പരസ്യപ്രചാരണം സമാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക