ശശി തരൂർ എംപി സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി. തിരുവനന്തപുരത്ത് പിഎംജിയിലുള്ള പ്രശാന്ത് എന്ന ഹോട്ടലിലെ ലിഫ്റ്റിലാണ് അദ്ദേഹം വെള്ളിയാഴ്ച വൈകിട്ട് ആറിന് അകപ്പെട്ടത്.ഹോട്ടലില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ. ഇതിനായി ഹോട്ടലില്‍ എത്തിയ തരൂർ ലിഫ്റ്റില്‍ കയറിയപ്പോള്‍ ആറാം നിലയില്‍ വച്ച്‌ കുടുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയാണ് തരൂരിനെ പുറത്തിറക്കിയത്.

തരൂരിനൊപ്പം മറ്റു ഏതാനും പേരും ഉണ്ടായിരുന്നു. അധികഭാരം കാരണമാണ് ലിഫ്റ്റ് നിന്നുപോയതെന്നാണ് വിവരം. 15 മിനിട്ടോളം സമയം തരൂരും സംഘവും ലിഫ്റ്റിനകത്ത് അകപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശാരീരികാസ്വാസ്ഥ്യമൊന്നും ഉണ്ടായില്ലെന്നും സുരക്ഷിതമായിരുന്നെന്നും ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തരൂർ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാസേനയ്ക്ക് തരൂർ നന്ദി അറിയിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക