ഭാരതത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ക്രിസ്ത്യൻ സഭകളുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി അഡ്വ. കൃഷ്ണരാജ്.2014 മുതല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് ക്രിസ്ത്യൻ സഭകളുടെ പിന്തുണയോ സഹായമോ കൊണ്ടല്ലെന്നും, സഭകളുടെ പിന്തുണയില്ലാതെ തന്നെ ബിജെപിക്ക് ഇനിയും അധികാരത്തില്‍ തുടരാൻ സാധിക്കുമെന്നും അദ്ദേഹം തന്റെ നിരീക്ഷണത്തില്‍ വ്യക്തമാക്കുന്നു.

ബിജെപി അധികാരത്തില്‍ വരുന്നത് തടയാൻ സഭകള്‍ പരസ്യമായി കോണ്‍ഗ്രസിനെ സഹായിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കൃഷ്ണരാജ് ചൂണ്ടിക്കാട്ടുന്നു. ‘സഭകള്‍ക്ക് പരമാവധി ചെയ്യാൻ കഴിയുന്നത് കേരളത്തിലെ ചില സീറ്റുകളില്‍ ബിജെപിയെ തോല്‍പ്പിക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ്. എന്നാല്‍ ഇത് ദേശീയ രാഷ്ട്രീയത്തെയോ ബിജെപിയുടെ ഭരണത്തുടർച്ചയെയോ ബാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറിപ്പിന്റെ പൂർണ്ണരൂപം

ബിജെപിയും ക്രിസ്ത്യൻ സഭകളും.ബിജെപി ഭാരതത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ളത്, പ്രത്യേകിച്ച്‌ 2014ന് ശേഷം, ക്രിസ്ത്യൻ സഭകളുടെ പിന്തുണയോ സഹായത്തോടെയോ അല്ല. ക്രിസ്ത്യൻ സഭകള്‍ പിന്തുണച്ചില്ലെന്നു മാത്രമല്ല പരസ്യമായി കോണ്‍ഗ്രസ്സിനെ സഹായിക്കുകയും ചെയ്തു.

ബിജെപിക്ക് ഭാരതത്തില്‍ ഇനിയും അധികാരത്തില്‍ വരാൻ കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ ഒരു പിന്തുണയും ആവശ്യമില്ല.ക്രിസ്ത്യൻ സഭകള്‍ക്ക് ആകെ ചെയ്യാൻ കഴിയുന്നത് കേരളത്തില്‍ ചില സീറ്റുകളില്‍ ബിജെപിയെ തോല്‍പ്പിക്കാൻ സാധിക്കും എന്നത് മാത്രം. ബിജെപിക്ക് അല്ല സഭകളെ കൊണ്ട് ആവശ്യം മറിച്ചു സഭകള്‍ക്കാണ് ബിജെപിയെ കൊണ്ട് ആവശ്യം എന്നത് അധികം വൈകാതെ സഭാധ്യക്ഷന്മാർക്ക് മനസ്സിലാവും. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ ദയനീയ അവസ്ഥയിലാവാനാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക