എഫ്‍സിആർഎ നിയമഭേദഗതിയോട് ഉള്ള ചോദ്യത്തോട് ക്ഷുഭിതയായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് എൻഡിഎ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ.അജണ്ട വെച്ചാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് വിമർശനം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്ത്യൻ സഭകള്‍ പ്രതിഷേധവുമായി എത്തിയതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലാണ്.

” തുടക്കം മുതല്‍ എങ്ങനെ ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുക എന്നതാണ് മീഡിയവണിന്‍റെ ഓരോ ചോദ്യങ്ങളും ഓരോ റിപ്പോര്‍ട്ടിങ്ങും. പക്ഷെ മാധ്യമപ്രവര്‍ത്തകരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഞാൻ പറയട്ടെ.. ഒരു ചോദ്യം എന്ന് പറയുകയും അത് നാലും അഞ്ചും ചോദ്യമാക്കിക്കൊണ്ട് നിങ്ങള്‍ക്ക് എങ്ങനെ ഈ ഡീല്‍ വിവാദത്തെ കൊണ്ടുവരുന്നതിലാണ് നിങ്ങള്‍ക്ക് താല്‍പര്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങള്‍ക്ക് മാത്തൂരിലേക്ക് യാത്ര ചെയ്യാൻ വയ്യ. അവിടുത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് വേണ്ട. എഫ്‍സിആർഎയെക്കുറിച്ച്‌ പത്രസമ്മേളനം വിളിച്ച്‌ ഞാൻ മാധ്യമപ്രവര്‍ത്തകരോട് പറയും. നിങ്ങളുദ്ദേശിക്കുന്നതു പോലുള്ള ഉത്തരങ്ങള്‍ കിട്ടാനുള്ള ചോദ്യങ്ങള്‍ വേണ്ട. കാരണം എല്ലാ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം തരാറുള്ള സ്ഥാനാര്‍ഥിയാണ് ഞാൻ. അകത്ത് മീറ്റിങ് നടക്കുകയാണ്, ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. ഒറ്റച്ചോദ്യം എന്ന് പറഞ്ഞ് അഞ്ചും ആറും ചോദ്യങ്ങള്‍ ചോദിക്കുന്നത് അതിന്‍റെ ഉദ്ദേശ്യശുദ്ധിയൊക്കെ മനസിലാക്കാനുള്ള സാമാന്യബോധമൊക്കെയുണ്ട്.” ശോഭ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക