അധ്യാപക പെന്‍ഷന്‍ അനുവദിക്കാനായി കെ.ടി ജലീല്‍ എംഎല്‍എ ഉന്നതവിദ്യാഭ്യാസ വകുപ്പിന് നല്‍കിയ കത്ത് പുറത്ത്. അധ്യാപക ജോലി രാജിവെച്ച്‌ എംഎല്‍എ ആയിരുന്ന കാലത്തെ സർവീസായി പരിഗണിച്ച്‌ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കത്തില്‍.എംഎല്‍എ പെന്‍ഷന് പകരം അധ്യാപക പെന്‍ഷന്‍ അനുവദിക്കണമെന്നും കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.

സാമ്ബത്തിക നേട്ടത്തിനല്ല താൻ രാജിവെച്ചത്. എംഎല്‍എ കാലത്തെ സേവനമായി കണക്കാക്കി 27 വർഷത്തെ സർവീസിന് പെൻഷൻ നല്‍കണമെന്നാതെന്നും വാദം . ചട്ടങ്ങള്‍ ലംഘിച്ചാണ് കെ.ടി ജലീല്‍ പെന്‍ഷന് അപേക്ഷിച്ചത് എന്നാണ് ആക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജിവെച്ചത് വിടുതലാക്കി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിച്ചത്.എയ്ഡഡ് അധ്യാപകർ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് 2021ല്‍ ജോലിയില്‍ നിന്നും രാജിവച്ചത് . നിലവില്‍ പെൻഷൻ ആനുകൂല്യങ്ങള്‍ ലഭിക്കാൻ രാജി ഒഴിവാക്കി വിടുതലാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിച്ചത്. അനുകൂല സമീപനം സ്വീകരിച്ച കോളജ് മാനേജർ സർവീസ് ബുക്ക് കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അയച്ചു .

അതിനിടെ സർവീസ് ബുക്ക് തിരുത്തി പെൻഷൻ വാങ്ങാനുള്ള ജലീലിന്‍റെ ശ്രമത്തിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് ഗവർണർക്ക് പരാതി നല്‍കി. പെൻഷൻ വാങ്ങാൻ ശ്രമിക്കുന്നത് സത്യപ്രതിജ്ഞ ലംഘനമാണെന്നും ജലീലിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്നും കാണിച്ചാണ് പരാതി. സര്‍വീസ് ബുക്ക് തിരുത്താനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഉന്നത വിദ്യഭ്യാസ വകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കി.1994 നവംബർ 16 മുതല്‍ 2006 മേയ് 31 വരെ ജലീല്‍ തിരൂരങ്ങാടി പിഎസ്‌എംഒ കോളേജില്‍ അധ്യാപകനായിരുന്ന ജലീല്‍ 2006 ല്‍ ലീവെടുത്താണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നുന്നത്.

2006ല്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചു . 2011 ല്‍ തവനൂർ മണ്ഡലമായപ്പോള്‍ വി.വി പ്രകാശിനെതിരെയും മത്സരിച്ചു .2016 ല്‍ തവനൂരില്‍ ഇഫ്തിഖാറുദ്ദീനായിരുന്നു എതിരാളി. 2016 മെയ്‌ 5നാണ് കെ.ടി. ജലീല്‍ ആദ്യമായി മന്ത്രിയായത്. തദ്ദേശ സ്വയംഭരണം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 2021-ല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായതോടെ മാർച്ച്‌ 12-ന് ജോലിയില്‍ രാജി നല്‍കിയിരുന്നു. ഇത് മാനേജർ സ്വീകരിക്കുകയും തുടർ നടപടികള്‍ കൈക്കൊള്ളുകയുംചെയ്തു. 2024 ആഗസ്റ്റ് 13 -ന് പിഎഫിലെ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി അക്കൗണ്ട് ക്ലോസ് ചെയ്തു. എന്നാല്‍, അന്നുനല്‍കിയ രാജി റിലീവാക്കണമെന്നാവശ്യപ്പെട്ട് 2024 നവംബർ 14-ന് കോളേജ് പ്രിൻസിപ്പലിന് കത്തു നല്‍കി. സർവീസ് ബുക്കില്‍ മാറ്റം വരുത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് സർവീസ് ബുക്ക് കൈമാറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക