പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷനിൽ ജോസ് കെ മാണിയുടെ വീടിനു സമീപമായി ഒരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഒരു പതിറ്റാണ്ട് കാലം ഇവിടെ തുടർച്ചയായി കൗൺസിലർ ആയിരുന്നത് കേരള കോൺഗ്രസ് വനിതാ നേതാവ് ലീന സണ്ണിയാണ്. നിരവധി ജനങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും ബാധിക്കുന്ന ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണുവാൻ അവർ ഇതുവരെയും ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല.

ഏതാനും നാളുകളായി കൊട്ടാരമറ്റം പ്രദേശത്ത് ഗതാഗത തടസ്സം ഉൾപ്പെടെ സൃഷ്ടിക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ ജനപ്രതിനിധിക്ക് കഴിയാതെ വന്നപ്പോൾ മുന്നിട്ടിറങ്ങിയത് റസിഡൻസ് അസോസിയേഷൻ ഭാരവാഹി കൂടിയായ വാർഡിലെ കോൺഗ്രസ് നേതാവ് ബിജു മാത്യൂസ് ആണ്. ഇന്നലെ വെള്ളക്കെട്ട് അതിരൂക്ഷമായതോടെ ബിജു മാത്യൂസ് പകർത്തിയ വീഡിയോയും അതിനോടൊപ്പം ചേർത്ത സന്ദേശവും മുഖ്യധാരാമാധ്യമങ്ങളിൽ അടക്കം വലിയ പ്രാധാന്യത്തോടെ വാർത്തയായി വരികയും ചെയ്തു. വിഷയത്തിൽ ഇടപെട്ട ബിജു മാത്യൂസ് റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്ഥല ഉടമകളുമായി സംസാരിച്ച് പ്രശ്നബാധിത പ്രദേശം മുതൽ കൊട്ടാരമറ്റം ജംഗ്ഷൻ വരെയുള്ള കൈത്തോട് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തെളിക്കുവാനും മിനച്ചിലാറ്റിലേക്കുള്ള ജലം ഒഴുക്ക് സുഗമമാക്കുവാനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം കാണുവാൻ പ്രദേശത്തെ ഒരു വസ്തു ഉടമയുടെ പറമ്പിൽ ഇന്ന് സ്ലാബുകൾ നീക്കം ചെയ്ത് തോട് തെളിച്ച് വൃത്തിയാക്കുകയും പ്രശ്നം താൽക്കാലിക മാണി പരിഹരിക്കുകയും ചെയ്തു. ഈ പണി പൂർത്തിയാക്കി ആളുകളെല്ലാം പിരിഞ്ഞപ്പോൾ മാത്രം സംഭവമറിഞ്ഞ കൗൺസിലർ ഉടനടി ഭർത്താവുമായി സ്ഥലത്തെത്തി ഒരു ഫോട്ടോഷൂട്ട് നടത്തി ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഇപ്പോൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ ഇടപെടൽ ആണ് വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ ഇടയാക്കിയത് എന്ന അവകാശവാദം ആണ് ഇവർ ഇപ്പോൾ ഉന്നയിക്കുന്നത്. ദിവസങ്ങൾക്കു മുമ്പാണ് താൻ പ്രതിനിധീകരിക്കുന്ന 24ആം വാർഡിൽ അംഗൻവാടിയുടെ നിർമ്മാണം 30 ലക്ഷം രൂപ മുടക്കി പൂർത്തിയാക്കി എന്ന വ്യാജ അവകാശവാദവുമായി ഇവർ മാതൃഭൂമി പത്രത്തിൽ വാർത്ത കൊടുത്തത്. നിലവിൽ സ്വന്തം വാർഡിൽ ഒരു വാടക കെട്ടിടത്തിൽ പോലും അംഗൻവാടി പ്രവർത്തിക്കാത്തിടത്താണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായി തെരഞ്ഞെടുപ്പടുത്തതോടെ ഇവർ കളം നിറയാൻ ശ്രമിക്കുന്നത്.

പലവട്ടം ചെയർപേഴ്സണായും വൈസ് ചെയർപേഴ്സണായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായും അധികാരത്തിൽ ഇരുന്ന ഇവർ താൻ പ്രതിനിധീകരിക്കുന്ന വാർഡിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അംഗൻവാടിക്ക് വേണ്ടി കോൺഗ്രസ് നേതാവ് ബിജു മാത്യുസ് സ്ഥലം കണ്ടെത്തുവാൻ ശ്രമിച്ചപ്പോഴും അതിന് തുരങ്കം വച്ചതും ഈ വെള്ളക്കെട്ട് പ്രശ്നം കഴിഞ്ഞവർഷം തന്നെ പരിഹരിക്കുവാൻ ഉള്ള നീക്കങ്ങൾക്ക് തുരങ്കം വെച്ചതും വാർഡ് കൗൺസിലർ തന്നെയാണെന്ന് ആരോപണമുണ്ട്.

പലപ്പോഴും പ്രദേശത്ത് കരണ്ട് പോകുമ്പോഴും, ജലവിതരണം മുടങ്ങുമ്പോഴും കൗൺസിലറെ വിളിച്ച് കാര്യം നടക്കാതെ വരുന്ന ആളുകൾ പൊതുപ്രവർത്തകനായ ബിജുവിനെ ബന്ധപ്പെടുന്നത് തടസ്സപ്പെടുത്തുന്നതിനായി ഇവർ പലവട്ടം കെഎസ്ഇബിയിലും വാട്ടർ അതോറിറ്റിയിലും ആക്ഷേപവും പറഞ്ഞിട്ടുണ്ട് എന്നും അറിയാൻ കഴിയുന്നുണ്ട്. ഇത്തരത്തിൽ സ്വന്തമായി ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല ചെയ്യാൻ സന്നദ്ധതയുള്ളവരുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഇവരുടെ പ്രവണത ജനാധിപത്യത്തോടും വിജയിപ്പിച്ച ജനങ്ങളോടും ഉള്ള വെല്ലുവിളി തന്നെയാണ്.

അടുത്തവർഷം വാർഡ് ജനറൽ ആകുമ്പോൾ ഇവർ തൊട്ടടുത്തുള്ള വനിതാ വാർഡിലേക്ക് മാറുകയും പകരക്കാരനായി സ്വന്തം ഭർത്താവിനെ തന്നെ കളത്തിൽ ഇറക്കുവാനും കരുനീക്കങ്ങൾ നടത്തുന്നുണ്ട്. പല യുവ നേതാക്കളെയും പാർട്ടിക്കുള്ളിൽ വെട്ടി നിരത്തുന്ന ഇവർക്ക് പൂർണ്ണ പിന്തുണയുമായി പിന്നിൽ നിൽക്കുന്നത് ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫ് എന്ന നിലയിൽ പതിനായിരങ്ങൾ ശമ്പളം കൈപ്പറ്റി ഒരു ജോലിയും ചെയ്യാതെ പാർട്ടി പ്രവർത്തനവുമായി നടക്കുക്കുന്ന കേരള കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻറ് ബിജു പാലൂപടവനാണ്. പാർട്ടിക്കുള്ളിൽ പാലുപ്പടവന്റെയും ലീനയുടെയും നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന കുറുമുന്നണിയെ കുറിച്ച് കേരള കോൺഗ്രസിനുള്ളിൽ തന്നെ വലിയ ആക്ഷേപങ്ങളും ഉണ്ട്. ഏതായാലും ഇപ്പോൾ നടത്തുന്ന ഫോട്ടോഷൂട്ട് വഴി താൻ വ്യാജപ്രചരണത്തിൽ മാത്രമല്ല കുമ്മനടിയിലും അഗ്രഗണ്യയാണെന്ന് ഇവർ തെളിയിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക