എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. പെന്‍ഷന്‍ തുകയില്‍ ഏഴര ഇരട്ടി വര്‍ധന വരുത്താന്‍ ആലോചന.വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. കൂടാതെ പണം പിന്‍വലിക്കാന്‍ എടിഎം ഉപയോഗപ്പെടുത്താനും സാധിക്കും. ഓണ്‍ലൈനിലേക്ക് മാറിയതോടെ പിഎഫ് ഇടപാടുകള്‍ വന്‍തോതില്‍ വര്‍ധിച്ചു.

പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ പോകുന്നു എന്നതാണ് പുതിയ വിവരം. ധനമന്ത്രാലയം ഇത് സംബന്ധിച്ച്‌ വൈകാകെ തീരുമാനം എടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പിഎഫ് പെന്‍ഷന്‍ 1000 രൂപയാണ്. ഇതാണ് 7500 രൂപയാക്കാന്‍ പോകുന്നത്. അതായത്, ഏഴര ഇരട്ടിയായി പെന്‍ഷന്‍ തുക ഉയരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി തൊഴിലാളി സംഘടനകള്‍ പിഎഫ് പെന്‍ഷന്‍ വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിറി കമ്മിറ്റിയും ഇക്കാര്യം ശുപാര്‍ശ ചെയ്തു. ധനമന്ത്രാലയം തീരുമാനം എടുത്താല്‍ പെന്‍ഷന്‍ പുതുക്കും. കൂടാതെ പലിശ നിരക്ക് 8.25 ശതമാനമായി നിശ്ചയിക്കുമെന്നാണ് വിവരം. ബന്ധപ്പെട്ട നിര്‍ദേശം ധനമന്ത്രാലയം അംഗീകരിച്ചാല്‍ തുക പിഎഫ് അക്കൗണ്ടില്‍ ക്രെഡിറ്റാകും.

പിഎഫ് പിന്‍വലിക്കലിന് എടിഎം ഉപയോഗിക്കാന്‍ സാധിക്കുന്ന മാറ്റമാണ് വരാന്‍ പോകുന്ന മറ്റൊന്ന്. ഫണ്ട് അതിവേഗം പിന്‍വലിക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.31 കോടി രൂപയാണ് വിവിധ ക്രെയിമുകളിലായി പിഎഫ് അനുവദിച്ചത്. ഇതില്‍ 5.51 കോടി രൂപയും ഭാഗിക പിന്‍വലിക്കല്‍ ആയിരുന്നു. 2024-2025 സാമ്പത്തിക വര്‍ഷം മൊത്തം പിന്‍വലിക്കല്‍ 6.1 കോടി രൂപയായിരുന്നു.

ഇ പ്രാപ്തി പോര്‍ട്ടല്‍ പ്രയോജനപ്പെടുത്താം

പ്രവര്‍ത്തനരഹിതമായ പിഎഫ് അക്കൗണ്ടുകള്‍ സജീവമാക്കാന്‍ സഹായിക്കുന്ന ‘ഇ-പ്രാപ്തി’ എന്ന പുതിയ പോര്‍ട്ടലും ഇപിഎഫ്‌ഒ അവതരിപ്പിച്ചു. ആധാര്‍ ഉപയോഗിച്ച്‌ പഴയ അക്കൗണ്ടുകള്‍ എളുപ്പത്തില്‍ ലിങ്ക് ചെയ്യാന്‍ ഈ പോര്‍ട്ടല്‍ ഉപയോക്താക്കളെ സഹായിക്കുന്നു. യുഎഎന്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് ഇത് വളരെ പ്രയോജനകരമാണ്. ഭാവിയില്‍ മെമ്പര്‍ ഐഡി ഇല്ലാത്തവര്‍ക്കും ഈ സൗകര്യം ലഭ്യമാക്കിയേക്കും.

ഓട്ടോമേഷന്‍ വഴി അതിവേഗമാണ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത്. അഡ്വാന്‍സ് ക്ലെയിമുകളില്‍ ഏകദേശം 71.11% മൂന്ന് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കി, കഴിഞ്ഞ വര്‍ഷം ഇത് 59.19% ആയിരുന്നു. മാനുഷികമായ ഇടപെടലുകള്‍ കുറഞ്ഞതും ഈ വേഗതയ്ക്ക് കാരണമായി. 2026 ഏപ്രിലില്‍ മാത്രം 61.03 ലക്ഷം ക്ലെയിമുകള്‍ ഇപിഎഫ്‌ഒ തീര്‍പ്പാക്കിയിരുന്നു. ഇവയില്‍ ഏകദേശം 98.70 ശതമാനവും 20 ദിവസത്തിനുള്ളില്‍ പ്രോസസ്സ് ചെയ്തതു എന്നതും എടുത്തുപറയണം.

ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ നിരവധി നടപടിക്രമങ്ങള്‍ ലളിതമാക്കി. 6.68 കോടി ക്ലെയിമുകള്‍ ചെക്ക് ഇമേജുകള്‍ അപ്ലോഡ് ചെയ്യാതെ തന്നെ പ്രോസസ്സ് ചെയ്തു. 1.59 കോടി അക്കൗണ്ടുകള്‍ തൊഴിലുടമയുടെ അംഗീകാരമില്ലാതെ ബാങ്കുകളുമായി ലിങ്ക് ചെയ്തു. 70.55 ലക്ഷം ട്രാന്‍സ്ഫര്‍ ക്ലെയിമുകള്‍ സ്വയം പ്രോസസ്സ് ചെയ്യുകയും 29.34 ലക്ഷം അംഗങ്ങള്‍ അവരുടെ വിവരങ്ങള്‍ സ്വയം അപ്ഡേറ്റ് ചെയ്യുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക