ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനത യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കണമെന്ന് കെ മുരളീധരന്റെ മകന്‍ അരുണ്‍ നാരായണ്‍.വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനുവേണ്ടി പ്രചരണം നടത്തുമ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അരുണ്‍ നാരായണ്‍ വിമര്‍ശിച്ചത്.
ആദ്യം മാധ്യമങ്ങളോട് കടക്കൂ പുറത്തെന്നു പറഞ്ഞു. പിന്നീട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞു. പിണറായി വിജയന്‍ ഇനിയും അധികാരത്തില്‍ വന്നാല്‍ വെടിയുണ്ടയാവും വരുന്നതെന്നും അരുണ്‍ പറഞ്ഞു.തൃശൂരില്‍ മത്സരിക്കുന്ന അച്ഛന്റെ സഹോദരി പത്മജയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുമെന്നും എന്നാല്‍ വിജയാശംസ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ യുഡിഎഫിന് മാത്രമാണെന്നും അരുണ്‍ പറഞ്ഞു.
ആന്റി ബിജെപിയില്‍ പോയി കഴിഞ്ഞിട്ടാണ് അതിനെ കുറിച്ച് അറിഞ്ഞത്. കോണ്‍ഗ്രസിലേക്ക് ആന്റി മടങ്ങിവരും എന്നാണ് പ്രതീക്ഷയെന്നും അരുണ്‍ പറഞ്ഞു. വട്ടിയൂര്‍കാവ് കുടുംബമാണ്. ഇവിടെ പ്രത്യേകിച്ച് വോട്ട് ചോദിക്കേണ്ടതില്ല. രാഷ്ട്രീയത്തില്‍ സജീവമാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ യുഡിഎഫിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും അരുണ്‍ പറഞ്ഞു.

















