നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകളില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച ഓണ്‍ലൈൻ മാദ്ധ്യമങ്ങളുടെ കടന്നുകയറ്റത്തെ വിമർശിച്ച് രമേഷ് പിഷാരടി എംഎല്‍എ.എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലിംകുമാറിന്റെ മരണദിവസമുണ്ടായതെന്നും ചന്തു പ്രതികരിച്ചതില്‍ തെറ്റില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ വലിയ ഉദാഹരണമാണ് സലിം കുമാറിന്റെ സംസ്കാര ചടങ്ങില്‍ കണ്ടത്. കുടുംബത്തിന്റെ സ്വകാര്യത പോലും മാനിക്കാതെ ഓണ്‍ലൈൻ മാദ്ധ്യമങ്ങളുടെ പെരുമാറ്റം വേദനാജനകമാണ്.
ഒരു പറ്റം മൊബൈല്‍ മാധ്യമ പ്രവർത്തകർ സലിം കുമാറിന്റെ സംസ്കാര ചടങ്ങില്‍ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ചിത്രീകരണത്തിനായി കൂടി. മുഖ്യമന്ത്രിയും മരിച്ചുകിടക്കുന്ന ആളുടെ മകനും ഉള്‍പ്പെടെയുള്ളവർ പലതവണ അപേക്ഷിച്ചിട്ടും മാറിനില്‍ക്കാൻ അവർ തയാറായില്ല.
നടി സുബിയും നവാസിക്കയും മരിച്ച സമയത്തും സഹപ്രവർത്തകരായ ഞങ്ങളും ബന്ധുമിത്രാദികളും ഒക്കെ അനുഭവിച്ചിട്ടുണ്ട്. സലീമേട്ടൻ മരിച്ചപ്പോള്‍ എല്ലാ സീമകളെയും ലംഘിച്ച കടന്നുകയറ്റമായിരുന്നു. ഒരു സെറ്റ് മൊബൈല്‍ മാധ്യമ പ്രവർത്തകരും ഒപ്പം തന്നെ കാഴ്ചക്കാരായിട്ടുള്ളവരും എല്ലാ കാര്യങ്ങളും ഷൂട്ട് ചെയ്യണമെന്ന് എന്തോ നിർബന്ധമുള്ളതുപോലെ എത്തി.
ചിത കത്തി കഴിഞ്ഞശേഷം മുറിയില്‍ എത്തിയപ്പോള്‍ ചന്തു എന്നോട് ചോദിച്ചു, ചേട്ടാ ഞാൻ അങ്ങനെ ഒച്ച എടുത്തത് മോശമായി പോയോ എന്ന്. ഇല്ല, മറ്റൊരു വഴി ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാൻ ചന്തുവിനോട് പറഞ്ഞത്. മരണശേഷം വന്ന് നിങ്ങളെ ഉപദ്രവിക്കില്ല, അതുകൊണ്ട് എനിക്ക് ചടങ്ങുകള്‍ ഒന്നും വേണ്ടായെന്ന് സലീമേട്ടൻ പറഞ്ഞിരുന്നു.
ആകെ ഉണ്ടായിരുന്നത് പൊലീസിന്റെ ഒരു ചടങ്ങാണ്. പൊലീസിന്റെ തോക്കും ഒന്ന് തിരിക്കാൻ പോലും സാധിക്കാത്ത രീതിയില്‍ ഇതിന് ചുറ്റും ആളുകള്‍ കൂടി നിന്നു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അവിടെ ഒരു സാധാരണക്കാരെ പോലെനിന്ന് അപേക്ഷിക്കുകയാണ്. നിങ്ങള്‍ ഒന്നു മാറി നില്‍ക്കൂ. ഈ ചടങ്ങ് നടത്തിക്കോട്ടെ എന്ന്.
ഒരാള്‍ പോലും അത് അനുസരിക്കാതെ മാന്യത കാണിക്കാതെ അവിടെ തിങ്ങികൂടിയതുകൊണ്ട് ഉണ്ടായ വികാരപ്രകടനമായിരുന്നു. മൃതദേഹം കൊണ്ടുവന്നപ്പോള്‍ പോലും അതിനു ചുറ്റും മൊബൈലുമായി അവരുണ്ടായിരുന്നു. സ്വകാര്യതയില്‍ കടന്നു കയറുന്നത് അവസാനിപ്പിക്കണം. ഇതൊരു ഒരു വിഷമം പറച്ചിലും അഭ്യർത്ഥനയുമായി കണക്കാക്കണമെന്നും രമേഷ് പിഷാരടി പറഞ്ഞു.











