ഏലപ്പാറയിലെ ലോഡ്ജ് മുറിയില് ഹോട്ടല് തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതിയെ മണിക്കൂറുകള്ക്കുള്ളില് പിടി കൂടി പോലീസ്.കോതമംഗലം കുട്ടമ്പുഴ സ്വദേശി മനു ജോസഫിനെ (45) കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞ പശ്ചിമബംഗാള് നാദിയ സ്വദേശി സൈഫുദ്ദീന് മണ്ഡലിനെയാണ് (33) കോട്ടയം റെയില്വേ സ്റ്റേഷന് സമീപത്തുനിന്ന് പീരുമേട് പോലീസ് പിടികൂടിയത്.

ഏലപ്പാറ ടൗണിലെ അഭിലാഷ് ഹോട്ടലില് കഴിഞ്ഞ ഒരാഴ്ചയായി മനു ജോസഫും സൈഫുദ്ദീനും ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും ഏലപ്പാറയിലെ ലോഡ്ജിലായിരുന്നു താമസം. ഇന്നു രാവിലെ മനു ജോസഫിനെ താമസസ്ഥലത്ത് തലയ്ക്കും മുഖത്തും മാരകമായി പരിക്കേറ്റ് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കാണാതായത് സംശയത്തിന് ഇടയാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലപ്പെട്ടയാളെക്കുറിച്ചോ കൂടെയുണ്ടായിരുന്നയാളെക്കുറിച്ചോ തുടക്കത്തില് വ്യക്തമായ സൂചനകള് പോലീസിന് ലഭിച്ചിരുന്നില്ല. പീരുമേട് ഡിവൈഎസ്പി സാജു വര്ഗീസിന്റെ നേതൃത്വത്തില് നടന്ന ഊര്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി സൈഫുദ്ദീന് മണ്ഡലാണെന്ന് തിരിച്ചറിഞ്ഞത്.

പ്രതി നാട്ടിലേക്ക് കടക്കാന് സാധ്യതയുണ്ടെന്ന നിഗമനത്തില് റെയില്വേ സ്റ്റേഷനുകള് കേന്ദ്രീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം ജില്ലാ പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവില് കോട്ടയം റെയില്വേ സ്റ്റേഷനില് നിന്നും ട്രെയിന് കയറാന് ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക