ദിലീപ് കേസിലെ അതിജീവിതയ്ക്ക് എതിരെ ബിഗ് ബോസ് താരം അഖില്‍ മാരാർ വീണ്ടും രംഗത്ത്. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്ക് ശേഷം അതിജീവിതയായ നടിയെ സംശയമുനയില്‍ നിർത്തുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍ നിരവധി പ്രതികരണങ്ങളാണ് അഖില്‍ മാരാർ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത്.അഖില്‍ മാരാർക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് വീണ്ടും അതിജീവിതയ്ക്ക് എതിരെ ഇയാള്‍ രംഗത്ത് വന്നിരിക്കുന്നത്.
പീഡിപ്പിക്കപ്പെട്ടതിന് ശേഷം അത് കണ്ടന്റാക്കിയുളള പരസ്യത്തില്‍ ലക്ഷങ്ങള്‍ വാങ്ങി നടി അഭിനയിച്ചു എന്നതടക്കമുളള പരാമർശങ്ങളാണ് അഖില്‍ മാരാരിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലുളളത്. കോടികള്‍ സമ്ബാദിച്ച അതി ജീവിതയ്ക്ക് കേസ് നടത്താൻ പണം ഇല്ലെന്ന് പ്രചരിപ്പിക്കുന്നത് പിരിവിന് വേണ്ടിയാണെന്നുളള ആരോപണവും അഖില്‍ മാരാർ ഉന്നയിക്കുന്നു.
അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഷായം കൊടുത്തു കാമുകനെ കൊന്ന ഗ്രീഷ്മയുടെ അതെ മനസുമായി അല്ലെങ്കില്‍ പണത്തിനു വേണ്ടി കുടുംബത്തെ മുഴുവൻ കൊന്ന ജോളിയുടെ മനസുമായി സ്ത്രീ രൂപം അണിഞ്ഞ കുറെയെണ്ണം കോടതി വിധി വന്ന ശേഷം 8 വർഷം മുൻപ് മിനഞ്ഞെടുത്ത കഥയുടെ ബാക്കി ഭാഗം ആയി ഇറങ്ങിയിട്ടുണ്ട്… മാധ്യമ വാർത്തകള്‍ കേട്ട് തെറ്റിദ്ധരിച്ചു ഇവളുമാരെ പിന്തുണച്ച കേരളത്തിലെ ലക്ഷകണക്കിന് അമ്മമാരും സഹോദരിമാരുമുണ്ട്.. അവർ ഞാൻ പറയുന്ന സത്യം അറിയണം.. കേരളത്തിലെ സ്ത്രീകളെ മുൻ നിർത്തി ഒരിക്കല്‍ ശബരി മല തകർക്കാൻ ഇറങ്ങിയ അതെ ജന്മങ്ങള്‍.. നമ്മുടെ പുതു തലമുറയിലെ പെണ്‍ കുഞ്ഞുങ്ങളുടെ ഭാവി തകർക്കാൻ ചുംബന സമരമായി ഇറങ്ങിയ അതെ ജന്മങ്ങള്‍.. “അയ്യപ്പൻ എന്തിനാ ഞങളുടെ കാലിന്റെ ഇടയില്‍ നോക്കുന്നത് ” എന്ന ഫ്ലക്സ് ബോർഡ് പിടിച്ച അതെ ഫെമിനിച്ചികള്‍.. കുടുംബങ്ങളുടെ ധാർമിക വികാരം മുതലെടുത്തു ഒരുവനെ തകർക്കാൻ ഇറങ്ങിയാല്‍ വിട്ട് കൊടുക്കണോ..? കേരളത്തില്‍ ഈ വർഷം മാത്രം 2486 ബലാല്‍സംഗ കേസുകള്‍ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.. പരാതി നല്‍കാതെ പോയത് വേറെ.മാപ്പ് മാപ്പേയ്.. ദിലീപിനെതിരെ ഹാലിളകി നടന്ന ബൈജു കൊട്ടാരക്കരയെ മാപ്പ് പറയിപ്പിച്ച് കോടതി, ട്രോളി അഭിഭാഷകൻ ഇവളുമാരില്‍ ആരെങ്കിലും ഒരാള്‍ നാളിതുവരെ കേരളത്തിലെ ഏതെങ്കിലും സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടോ.. കേരളത്തില്‍ അതി ജീവനത്തിനായി ബുദ്ധിമുട്ടുന്ന ദിവസേന കൂലി വേല ചെയ്തും തൊഴിലുറപ്പ് ചെയ്തും കുടുംബം നോക്കുന്ന സ്ത്രീകളെ കണ്ടാല്‍ ഇവളുമാർ ഒന്ന് ചിരിക്കുമോ..? ജനിച്ചു വീണ കുഞ്ഞിന് മാരക രോഗങ്ങള്‍ ഉള്ള അല്ലെങ്കില്‍ ഭിന്ന ശേഷിയില്‍ പിറന്ന മക്കളെ പൊന്ന് പോലെ നോക്കി ജീവിക്കുന്ന അമ്മമാരുടെ പോരാട്ടം ഇവളുമാർക്ക് ചിന്തിക്കാൻ പറ്റുമോ..?കേരളത്തില്‍ ആദ്യത്തെ പീഡനം ഒന്നുമല്ല ഇത്.. പീഡനം നടന്നു ഒരു മാസം കഴിഞ്ഞപ്പോള്‍ ആ പീഡനത്തിന്റെ കണ്ടന്റ് ഒരു തേയില കമ്ബനി പരസ്യമാക്കി ഈ നടിയോട് അഭിനയിക്കാൻ പറഞ്ഞപ്പോള്‍ ലക്ഷങ്ങള്‍ വാങ്ങി അവരത് ചെയ്തു.. കഴിഞ്ഞ രണ്ട് മാസം മുൻപ് അമേരിക്കൻ ഷോ കഴിഞ്ഞു വന്ന നടി എന്തോ അന്ന് മുതല്‍ ജീവിതം തകർന്ന് തരിപ്പണമായി കഴിയുന്നു എന്നൊക്കെ പറഞ്ഞു കരയുന്ന കുറെയെണ്ണം ആദ്യം പോയി സ്ത്രീകളുടെ യഥാർത്ഥ പോരാട്ടം തിരിച്ചറിയാൻ പഠിക്ക്..കേരളത്തിലെ സ്ത്രീ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടമാണെങ്കില്‍ ഇത് മനസിലാക്കാം.. എന്നാല്‍ കേവലം ദിലീപിനെ തകർക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് ഇവർക്ക് പിന്നില്‍.. ആരാണ് ഈ ഫണ്ട് ഇവർക്ക് കൊടുക്കുന്നത്.. ഇവളുമാരുടെ ഒരു നീക്കത്തിലും മാനവും മര്യാദയ്ക്കും കൂടുമ്ബം നോക്കി ജീവിക്കുന്ന ഒരു സ്ത്രീ പോലും പോയി വീഴല്ലേ എന്ന് അപേക്ഷിക്കുകയാണ്.. കോടികള്‍ സമ്ബാദിച്ച അതി ജീവിതയ്ക്ക് കേസ് നടത്താൻ പണം ഇല്ലെന്ന് പ്രചരിപ്പിക്കുന്നത് ഏത് വിധേനയും ഒരു പിരിവിനുള്ള വക തപ്പിയാണ്.. നാട്ടുകാരുടെ പണം പിരിച്ചു പുട്ടടിക്കാൻ കേമിയായ കല്ലിങ്കല്‍കാരി ആണല്ലോ കൂടെ ഉള്ളത്…ഭാര്യയെ ഉപേക്ഷിച്ചു നടിയെ ഉപദ്രവിച്ച ക്രൂരനായ ദിലീപ്.. ഈ കഥ ആര് സൃഷ്ട്ടിച്ചതാണെന്നും അതില്‍ ആരൊക്കെ അഭിനയിച്ചു എന്നും കൂടുതല്‍ വ്യക്തമാകണമെങ്കില്‍ രണ്ടാം പ്രതി മാർട്ടിന്റെ വെളിപ്പെടുത്തല്‍ കേട്ടാല്‍ മതി…8 കേസില്‍ പ്രതിയായ പള്‍സർ സുനി പറയുന്ന കള്ള മൊഴികളെക്കാള്‍ വ്യക്തത ഉണ്ട് ഒരു പെറ്റി കേസില്‍ പോലും പ്രതി ആയിട്ടില്ലാത്ത ഡ്രൈവർ മാർട്ടിൻ വ്യക്തമാകുന്ന കാര്യങ്ങള്‍ക്ക്..വിധി പുറത്തു വന്ന് ജനം ചർച്ച ചെയ്യും എന്ന് കണ്ടപ്പോള്‍ അതി ജീവിതയും ടീമും വീണ്ടും ഫേസ് ബുക്ക് പോസ്റ്റ് മായി ഇറങ്ങിയത് പോലും വ്യക്തമായ പ്ലാനിങ് ആണ്… ചുക്കിനും ചുണ്ണാമ്ബിനും കൊള്ളാത്ത കുറെ കെട്ടി ചമച്ച തെളിവുകളുമായി പോയാല്‍ ഹൈകോടതി ഇതെടുത്തു ദൂരെ എറിയും എന്ന് ഇവർക്കറിയാം.. പക്ഷെ കഴിഞ്ഞ എട്ടര വർഷം കളിച്ച നാറിയ അതെ കളി കുറെ നാള്‍ ഹൈകോടതിയുടെ പേരില്‍ തുടരാം..പ്രിയപ്പെട്ട അമ്മമാരെ സഹോദരിമാരെ നാളിത് വരെ ഞാൻ പറഞ്ഞത് സത്യമാണെന്നു നിങ്ങള്‍ വിശ്വസിച്ചെങ്കില്‍ എന്റെ ഉള്ളില്‍ സത്യം ഉണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നെങ്കില്‍ ഞാൻ ഉറപ്പിച്ചു പറയുന്നു.. വിരോധം തോന്നിയ ഒരുവനെ ഇല്ലാതാക്കാൻ പെണ്ണ് കളിച്ച കളിയാണ് ഇത്.. നിങ്ങളുടെ പിന്തുണയുടെ ഒരു തരി പോലും ഇതിന് പിന്നിലുള്ള വിഷങ്ങള്‍ക്ക് കൊടുക്കരുത്.. NB : എന്നെ ചൊറിയാൻ വരല്ലേ പുരോഗമന ഫെമിനിച്ചികളെ…..”

















