മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന്‍റെ അപരന്മാർക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ് എം.എം.കെ സിദ്ദീഖ്.അഷ്റഫ് എന്ന് പേരുള്ള ബന്ധുവിനെയും സുഹൃത്തിനെയുമാണ് എ.കെ.എം അഷ്റഫിന്റെ അപരന്മാരായി രംഗത്ത് ഇറക്കിയത്. വാർത്തക്ക് പിന്നാലെ സിദ്ദീഖിനെ ടിഎംസിയില്‍ നിന്ന് പുറത്താക്കി.

ബിജെപിയും യുഡിഎഫും നേർക്കു നേർ മത്സരിക്കുന്ന മഞ്ചേശ്വരത്ത് മുസ്‍ലിം ലീഗ് സ്ഥാനാർഥി എ.കെ.എം അഷ്റഫിനെതിരെ രണ്ട് അപരന്മാരെയാണ് സിദ്ദീഖ് രംഗത്ത് ഇറക്കിയത്. മണ്ഡലത്തില്‍ ബിജെപി ജയിച്ചാല്‍ ഒരു പ്രശ്നവുമില്ലെന്ന് സിദ്ദീഖ് പറയുന്നു. എപ്പോഴും ഒരേ മുന്നണി തന്നെ ജയിക്കുന്നത് എന്തിനാണെന്നും മറ്റുള്ളവരും ജയിക്കട്ടെ എന്നും സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്ന അഷ്റഫുമാർ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എൻഡിഎ യുമായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാർഥിയെതിരെ അപരന്മാരെ നിർത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻ്റ് ആണെന്ന വാർത്ത മീഡിയവണ്‍ പുറത്ത് വിട്ടതിന് പിന്നാലെ സിദ്ദീഖിനെ ജില്ലാ പ്രസിഡൻ്റ സ്ഥാനത്ത് നിന്ന് നീക്കി. ബിജെപിക്ക് ലഭിക്കാത്ത വോട്ടുകള്‍ വിഭജിക്കുക എന്ന എൻഡിഎ തന്ത്രത്തിന്റെ ഭാഗമാണ് അപരന്മാരെന്നാണ് യുഡി എഫ് ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക