പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്നുണ്ടായ ഇടപെടലിന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ മറുപടി വിവാദമാകുന്നു. കോന്നിയില്‍ നടന്ന എല്‍ഡിഎഫ് യോഗത്തില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് സംഭവം. ചോദ്യം “വീട്ടില്‍ പോയി ചോദിച്ചാല്‍ മതി” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പിണറായിയുടെ ധാർഷ്ട്യം പലതരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. കൊല്ലം എംപി പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗം ഇതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇത്തരത്തിൽ ജി സുധാകരനെതിരെ ‘ചെറ്റ’ പ്രയോഗമാണ് പിണറായി നടത്തിയത്. ഇതിന് തൊട്ടു പിന്നാലെയാണ് കോന്നിയിലെ പൊതുയോഗത്തിനും അദ്ദേഹം ഇത്തരം ശൈലി ആവർത്തിച്ചത്.
സംഭവം ഇങ്ങനെ:
പ്രസംഗത്തിനിടെ ഒരാള്‍ “ഒരു ചോദ്യം” എന്നു പറഞ്ഞ് ഇടപെടാൻ ശ്രമിച്ചു. അതിന് മറുപടിയായി മുഖ്യമന്ത്രി “വീട്ടില്‍ പോയി ചോദിച്ചാല്‍ മതി” എന്നു പറഞ്ഞു. തുടർന്ന് ചെറുപുഞ്ചിരിയോടെ അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.
കോന്നിയില്‍ സിറ്റിങ് എംഎല്‍എ കെ യു ജനീഷ് കുമാറാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി.’നാടിന്റെ ഗതാഗത സൗകര്യം വർധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാണ് നമ്മുടെ നാട്ടിലെ റോഡുകളാകെ നല്ല നിലയിലാക്കിയത്. നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ച കാര്യമാണ്, കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. ആ ആവശ്യം നിറവേറ്റുന്നതിന് നമ്മുടെ കയ്യില്‍ വേണ്ടത്ര കാശില്ലെന്നാണ് പ്രശ്‌നം. അത് ഖജനാവിനെ ആശ്രയിച്ചാണിരിക്കുന്നത്’, എന്നിങ്ങനെ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം നടന്നത്.

















