പ്രസവാനന്തര പരിചരണം കിട്ടാതെ മരിച്ച മുഹ്സീന അക്യുപങ്ചർ മാഫിയയുടെ ഇരയെന്ന് പിതാവ് ഉസ്മാൻ മുല്ലക്കര.അന്യ പുരുഷൻമാരെ കാണുന്നത് മുഹിസീനയ്‌ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് ഇബ്രാഹിം അലോപതി ചികിത്സ നല്‍കാതിരുന്നത്. അയാള്‍ അക്യൂപങ്ചർ മാഫിയയുടെ ഭാഗമാണെന്നും ഉസ്മാൻ പറഞ്ഞു.

ആശുപത്രിയില്‍ നിന്നുണ്ടായ മുറിവുകള്‍ എന്നാണ് ഭർത്താവ് ഇബ്രാഹിം മൊഴി നല്‍കിയത്. അത് തെറ്റാണ്. കഴിഞ്ഞ ദിവസം മുഹ്സീനയുടെ ഭർത്താവും .മകള്‍ക്ക് അക്യൂപങ്ചർ ചികിത്സ നല്‍കിയ റുവൈദ ഫൈസലും എന്ന യുവതിയും ഇവിടെ വന്നിരുന്നു. മകളുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് അവർ ഇവിടെ വന്നത്. തന്റെ ഭാര്യയുടെ മൃതദേഹം അന്യപുരുഷൻമാർ കാണരുതെന്ന് ഇബ്രാഹിം വാശിപിടിച്ചിരുന്നു. ഒടുവില്‍ നാട്ടുകാർ ചേർന്ന് ഇബ്രാഹിമിനെ പുറത്താക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇംഗ്ലീഷ് മരുന്ന് കഴിച്ചത് കൊണ്ടാണ് മുഹ്സീന മരിച്ചത് എന്നാണ് ഇബ്രാഹിം റുവൈദയും പറയുന്നത്. ഇവിടെ വന്നവരോടെല്ലാം അവർ ഇത് പറയുന്നുണ്ടായിരുന്നു. ഇബ്രാഹിമിന് ശിക്ഷ കിട്ടായാല്‍ മാത്രം പോരാ, ഈ ചികിത്സ കൊണ്ട് ആളുകള്‍ മരിക്കുകയാണെന്ന് പൊതുജനം അറിയണം, ഉസ്മാൻ പറഞ്ഞു. റുവൈദ ഫൈസിനെയും സംഘത്തെയും അറസ്റ്റ് ചെയ്യണമെന്നും ഉസ്മാൻ ആവശ്യപ്പെട്ടു. മുഹ്സീനയുടെ കുടുംബത്തിന്റെ പരാതിയില്‍ ചാവക്കാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ ഇബ്രാഹിം റിമാൻഡിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക