തലസ്ഥാന നഗരിയില്‍ സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്.സ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്‌എസ്‌എ ഓഫീസിന്റെ ഭാഗമാണ് തകര്‍ന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ പറഞ്ഞു.
ഈ കെട്ടിടത്തിന് ഫിറ്റ്‌നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.കാലപ്പഴക്കമുള്ള കെട്ടിടമാണ്. പൈതൃക കെട്ടിട പട്ടികയിലുളളതിനാല്‍ പണി നടത്താന്‍ അനുമതി ലഭിച്ചിരുന്നില്ല എന്നാണ് വിവരം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നതെന്നതിനാല്‍ വലിയ അപകടമൊഴിവായി. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















