പത്തനാപുരത്ത് യുവ സിനിമ താരത്തെ മത്സരത്തിന് ഇറക്കാൻ ബിജെപി. മന്ത്രി കെ ബി ഗണേഷ് കുമാർ മത്സരിക്കുന്ന പത്തനാപുരത്ത് യുവ നടി അനുശ്രീയെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം.അനുശ്രീയുടെ കാര്യത്തില്‍ തീരുമാനം ആയതായാണ് സൂചന.
ഗണേശനെതിരെ രണ്ടാം ഭാര്യകൂടി ആരോപണം ഉന്നയിച്ച് രംഗത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന് എതിരായ സ്ത്രീവിരുദ്ധ നീക്കങ്ങള്‍ മുതലെടുക്കാനാണ് ബിജെപി നീക്കം.കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കഴിഞ്ഞതവണയും ജ്യോതികുമാറായിരുന്നു എതിരാളി. പിന്നീട് കഴിഞ്ഞ അഞ്ചുവർഷവും മണ്ഡലത്തില്‍ തമ്ബടിച്ച് പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹം.ഗണേഷ് കുമാറിനൊപ്പം ജ്യോതി കുമാറും അനുശ്രീയും കൂടി എത്തുന്നതോടെ പത്തനാപുരത്ത് മത്സരം കളർ ആവും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















