സ്ഥാനാർത്ഥിയുടെ പേര് സോണിയ ഗാന്ധി. ചിഹ്നം താമര. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയുടെ പേര് കൊണ്ട് ശ്രദ്ധേയമാകുകയാണ് മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്. നമുക്ക് അറിയാവുന്ന സോണിയാ ഗാന്ധി കോണ്‍ഗ്രസുകാരിയാണെങ്കില്‍ മൂന്നാർ ഗ്രാമപഞ്ചായത്തിലെ നല്ലതണ്ണിക്കാർക്ക് സോണിയ ഗാന്ധി ബിജെപിക്കാരിയാണ്. ഇപ്പോള്‍ നല്ലതണ്ണിയിലെ ബിജെപി സ്ഥാനാർത്ഥിയും.‌

ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് മുപ്പത്തിനാലുകാരിയായ സോണിയ ഗാന്ധി. ഭർത്താവ് ബിജെപി നേതാവാണെങ്കിലും സോണിയ ഗാന്ധി ജനിച്ചത് കോണ്‍ഗ്രസ് കുടുംബത്തിലാണ്. നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരെരാജിന്റെ മകളാണു സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടംകൊണ്ട് അദ്ദേഹം മകള്‍ക്ക് സോണിയ ഗാന്ധിയെന്ന് പേരിടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭർത്താവ് ബിജെപി പ്രവർത്തകനായതോടെയാണ് സോണിയയും പാർട്ടി അനുഭാവിയായത്. പഴയ മൂന്നാർ മൂലക്കടയില്‍ ഒന്നര വർഷം മുൻപു നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ സുഭാഷ് ബിജെപി സ്ഥാനാർഥിയായിരുന്നു. കോണ്‍ഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വലർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർഥികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക