ചിറ്റൂരില്‍ ബിജെപി സ്ഥാനാർത്ഥി ബന്ധുവിനെ കുത്തിക്കൊന്നു. പൊല്‍പ്പുള്ളി 6-ാം വാർഡ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന പ്രമോദ് കുമാറാണ് ബന്ധുവിനെ കൊലപ്പെടുത്തിയത്.പൊല്‍പ്പുള്ളി സ്വദേശി ശരത് (35) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് അഞ്ചരയോടെ പൊല്‍പ്പുള്ളി കെവിഎം സ്കൂളിന് മുന്നില്‍ വച്ചാണ് സംഭവം. സംഭവത്തില്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പൊലീസിന്റെ പിടിയിലായ പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട പ്രമോദ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കുടുംബ പ്രശ്നത്തെ തുടർന്ന് സ്കൂളിന് മുന്നിലെ റോഡില്‍ വച്ച് കയ്യിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് പ്രതി ശരത്തിന്റെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക














