ദേവസ്വം മന്ത്രി വി എൻ വാസവന് സ്വന്തം നിയോജകമണ്ഡലത്തിൽ ജനങ്ങളുടെ കൂക്കു വിളി. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ദേവസ്വം മന്ത്രിയെ സ്വന്തം വോട്ടർമാർ കൂകിവിളിച്ചത്. ഭക്തിഗാനമേള നടത്തിയ എംജി ശ്രീകുമാറിനെ ആദരിക്കുവാനായി വേദിയിലെത്തിയപ്പോഴാണ് ജനപ്രതിനിധിയെ ജനങ്ങൾ കൂകിവിളിച്ചത്.

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ അടക്കം സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് ദേവസ്വം മന്ത്രിക്കെതിരെ ഉണ്ടായ കൂക്കുവിളി എന്നും വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം വയനാട്ടിലെ ഭവന സമർപ്പണ വേദിയിൽ കോൺഗ്രസ് നേതാവായ ടി സിദ്ദിഖിനെ സിപിഎം പ്രവർത്തകർ കൂകി വിളിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടും വാസവനെ നേരെയുള്ള കൂകി വിളി യുഡിഎഫ് ഉയർത്തിക്കാട്ടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ജനപ്രിയനായിരുന്ന വി എൻ വാസവൻ ഇപ്പോൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രങ്ങളായ നിയോജകമണ്ഡലത്തിലെ പല പഞ്ചായത്തുകളും യുഡിഎഫിനും ബിജെപിക്ക് മുന്നിൽ ഇടതുമുന്നണി അടിയറവ് വെച്ചു. കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ നിന്നും കോൺഗ്രസ് നേതാക്കൾ ചരിത്ര വിജയമാണ് കൈവരിച്ചത്. യുഡിഎഫ് അനുകൂല തരംഗം കൂടിയാകുമ്പോൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വി എൻ വാസവൻ മുട്ടുകുത്താൻ ഉള്ള സാധ്യതകൾ ഇതിനാൽ തന്നെ സജീവമാകുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക