ഏറ്റുമാനൂരില്‍ അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി കോണ്‍ഗ്രസ്. പ്രചരണം തുടങ്ങിയ ജോസഫ് വാഴയ്ക്കനെ മാറ്റി നാട്ടകം സുരേഷ് മത്സരിക്കും.ഈഴവ പ്രതിനിധ്യം പരിഗണിച്ചാണ് മാറ്റം. നാട്ടകം സുരേഷിനെ പരിഗണിച്ച കാഞ്ഞിരപ്പള്ളി സീറ്റില്‍ റോണി കെ.ബേബി മത്സരിക്കും.

അതേസമയം സ്ഥാനാർഥിത്വം സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കണ്ണൂരില്‍ പരിഗണിക്കുന്ന ടി.ഒ. മോഹനൻ പറഞ്ഞു. കെ. സുധാകരൻ കണ്ണൂരില്‍ പ്രചാരണം നയിക്കുമെന്നും യുഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപിമാർ മത്സരിക്കേണ്ടന്ന ഉറച്ച തീരുമാനം ഹൈമാൻഡ് സ്വീകരിച്ചതോടെയാണ് സുധാകരനെ മറികടന്ന് മോഹനനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. പെരുമ്പാവൂരില്‍ എല്‍ദോസിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഉദുമ,പട്ടാമ്പി,പെരുമ്പാവൂർ,വടക്കാഞ്ചേരി മണ്ഡലങ്ങള്‍ ഒറ്റപ്പേരിലെത്താൻ കഴിഞ്ഞില്ല. സമവായമാകാത്ത സീറ്റുകളിലെ സീറ്റുകള്‍ ഖാർഗെയ്ക്ക് വിട്ടു. കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് ഉറപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക