വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേളയില്‍ രാജീവ് ചന്ര്നശേഖറിന് വേദിയില്‍ അവസരം കൊടുത്തതുമായി ബന്ധപ്പെറ്റ് ഉയർന്ന വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. രാജീവ് ചന്ദ്രശേഖറിന്റെ പേര് ഉള്‍പ്പെടുത്തി ലിസ്റ്റ് അയച്ചത് സംസ്ഥാന സർക്കാർ തന്നെയാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. മന്ത്രി വാസവൻ നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രി , കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി , ജോർജ്ജ് കുര്യൻ തുടങ്ങിയവരും സംസ്ഥാന മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും മേയറും പ്രതിപക്ഷ നേതാവും ഒപ്പം മുൻ കേന്ദ്രമന്രി, യായ രാജീവ് ചന്ദ്രശേഖറും ഉള്‍പ്പെട്ട ലിസ്റ്റാണ് തങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ചതെന്ന് വാസവൻ പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്. ആരൊക്കെ വേദിയില്‍ ഇരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് തീരുമാനിക്കുകയെന്നും വാസവൻ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോള്‍ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് രാജീവ് ചന്ദ്രശേഖറിന്റെ പേര് ഉള്‍പ്പെടുത്തി അയച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
അപ്പൊ രാജീവ് ചന്ദ്രശേഖരൻജി വലിഞ്ഞുകേറി വന്നതല്ല!! കല്യാണത്തിന് വിളിച്ചിട്ട് ലേശം നേരത്തെ തന്നെ വന്നു കുത്തിയിരുന്നു, അവിടെക്കിടന്ന് അലമ്പുണ്ടാക്കി എന്ന ചെറിയ തെറ്റുകുറ്റങ്ങളൊക്കെയേ പറയാൻ പറ്റൂ 🙂
Posted by Kunjaali Kutty on Monday, May 5, 2025
ഇതിപ്പോള്‍ മുഖ്യമന്ത്രിയാണോ മന്ത്രി വാസവനാണോ കള്ളം പറയുന്നതെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. സിപിഎം സൈബർ അണികളും കോണ്‍ഗ്രസും ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ നടത്തിയ പരിഹാസങ്ങളും ട്രോളുകളും വീഡിയോ പുറത്തുവന്നതോടെ തിരിച്ചടിച്ചിരിക്കുകയാണ്.

















