ഏറ്റുമാനൂരില്‍ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് ആക്രമിച്ചത്. കിണറ്റിൻ കരയില്‍ നിന്ന് വഴക്കുണ്ടായതിന് പിന്നാലെയാണ് ബിനുവിനെ ഭർത്താവായ ശിവരാജ് എടുത്ത് കിണറ്റിലേക്ക് എറിഞ്ഞത്. ഇവരുടെ വീടിന് സമീപത്തുള്ള കിണറ്റിലേക്കാണ് ബിനു വീണത്.
ഭാര്യ കിണറ്റില്‍ വീണത്തിന് പിന്നാലെ ഭർത്താവും കിണറ്റിലേക്ക് എടുത്തു ചാടി. ബിനുവിനെ രക്ഷപെടുത്താനാണ് ശിവരാജ് ചാടിയത്, എന്നാല്‍ രണ്ടുപേരും കിണറ്റിനുള്ളില്‍ അകപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ച് ഇരുവരെയും രക്ഷപ്പെടുത്തി. കിണറ്റില്‍ അതികം ആഴമില്ലാത്തതിനാലും, വെള്ളമില്ലാത്തതിനാലും മാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്.
വീഴ്ചയില്‍ ബിനുവിന്‍റെ കാലിന് പരിക്കേറ്റു. ശിവരാജിന് കാര്യമായ കുഴപ്പക്കാളൊന്നും ഉണ്ടായില്ല. രണ്ടു പേരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് അതിക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ശിവരാജ് പതിവായി മദ്യപിച്ചെത്തി ബിനുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യലഹരിയില്‍ ശിവരാജ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടതാണെന്നും നാട്ടുകാർ പറയുന്നു. കാലിന് പരിക്കേറ്റ ബിനു ആശുപത്രയില്‍ ചികിത്സയിലാണ്.

















