ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോണ്‍സർഷിപ്പ് തുകയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു.സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഭയില്‍ പറഞ്ഞെങ്കിലും സ്പെഷല്‍ കമ്മിഷണർ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ ഇങ്ങനെയൊരു കണക്കില്ല.
ബോർഡിന്റെ വരവ് ചെലവ് കണക്കൊന്നും സർക്കാരിനെ അറിയിക്കേണ്ടതില്ലെന്ന് ആവർത്തിക്കുന്ന മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആക്ഷേപം.മന്ത്രി വാസവനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ പറഞ്ഞു.ജനുവരി 28 ന് നിയമസഭയില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന്സ്പോണ്‍സർഷിപ്പില്‍ കിട്ടിയ പണം മുൻകൂറായി ചെലവഴിച്ച വകയില്‍ ബോർഡിന്റെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചെന്നായിരുന്നു മന്ത്രി പറഞ്ഞത്.
നാല് കോടി പോയിട്ട് കിട്ടിയ തുകയുടെ ശരിയായ വിനിയോഗം തെളിയിക്കാൻ പോലും ദേവസ്വം ബോർഡി നായില്ലെന്നായിരുന്നു സ്പെഷല്‍ കമ്മിഷണറുടെ വിലയിരുത്തല്‍.നിയമസഭയില്‍ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യങ്ങള്‍ക്ക് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസെന്ന് പറഞ്ഞ് കൃത്യതയില്ലാത്ത മറുപടിയുമായി ദേവസ്വം മന്ത്രി രക്ഷപ്പെടാനും ശ്രമിച്ചു.
ആഗോള അയ്യപ്പ സംഗമത്തിന് രണ്ട് കോടി രൂപ സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചെന്നാണ് ദേവസ്വം മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ ഈ വിവരം രേഖപ്പെടുത്തിയിട്ടില്ല.ഇതിന് പുറമെയാണ് ഇഷ്ടക്കാർക്ക് തോന്നിയ മട്ടില്‍ യാതൊരു കണക്കും കരാറുമില്ലാതെ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ പണം നല്‍കിയെന്നും തെളിയുന്നത്.ശബരിമല സ്വർണക്കൊള്ളയില്‍ ഒന്നിന് പിന്നാലെ ഒന്നായ് കേസുകള്‍ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അയ്യപ്പ സംഗമ നടത്തിപ്പിലെ കണക്കുകളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ നിർണായകമാണ്.

















