എന്നും എപ്പോഴും മലയാളികള്‍ ഏറെ ആഘോഷിക്കുന്ന ഒരുമയുടെ ഉത്സവമാണ് ഓണം. വിദേശത്തുള്ളവര്‍ പോലും വലിയ ആഘോഷത്തോടെയാണ് ഓണം ഉത്സവമാക്കാറുള്ളത്. കാലമെത്ര കഴിഞ്ഞാലും ഓണം മലയാളിയുടെ ഹൃദയത്തോട് ചേർന്നു കിടക്കുന്ന ഒരു ആഘോഷമാണിത്. പൂക്കളിറുത്തും പൂക്കളമൊരുക്കിയും സദ്യവട്ടങ്ങള്‍ തയ്യാറാക്കിയും പുത്തന്‍ ഉടുപ്പുകളണിഞ്ഞും കുടുംബത്തിനൊപ്പം ഒരുമിച്ചിരുന്ന സദ്യ കഴിച്ചും ഊഞ്ഞാലാടിയും ഓണക്കളികള്‍ കളിച്ചുമൊക്കെയാണ് എല്ലാവരും ഓണം ഉത്സവമാക്കി മാറ്റാറുള്ളത്.

ഇപ്പോഴിതാ മണ്‍മറഞ്ഞു പോയ സിനിമാതാരങ്ങളും രാഷ്ട്രീയ ‍പ്രവര്‍ത്തകരും സ്വര്‍ഗ്ഗത്തില്‍ ഓണം ആഘോഷിക്കുന്ന എഐ വീഡിയോയാണ് തരംഗമായി മാറുന്നത്. വീഡിയോയുടെ തുടക്കത്തില്‍ പൂക്കളമൊരുക്കുന്ന കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിമാരായിരുന്ന ഉമ്മന്‍ ചാണ്ടിയെയും വി.എസ്.അച്യൂതാനന്ദനെയും കാണാം. പിന്നീട് പായസം തയ്യാറാക്കുന്ന കലാഭവന്‍ മണിയാണ് എത്തുന്നത്. അതിനു പിന്നാലെ നെടുമുടി വേണു, സുകുമാരി, കവിയൂര്‍ പൊന്നമ്മ, ഇന്നസെന്റ്, കെ.പി.എ.സി.ലളിത, മാമുക്കോയ, സംവിധായകന്‍ സിദ്ദിഖ്, കല്പന, കലാഭവന്‍ നവാസ്, തിലകന്‍… എന്നിങ്ങനെ താരങ്ങളെല്ലാം ചിരിച്ച മുഖത്തോടെ ഓണം ആഘോഷിക്കുന്നതും കാണാം. സദ്യവട്ടമൊരുക്കിയും പൂക്കളമിട്ടും, പാട്ടുകള്‍ പാടിയും, സദ്യ കഴിച്ചും ഓണം ആഘോഷമാക്കുകയാണ് മണ്‍മറഞ്ഞു പോയവര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ സന്തോഷത്തോടെയുള്ള കമന്റുകള്‍ കുറിക്കുന്നത്. ‘ഇന്ന് കണ്ടതില്‍ വെച്ച്‌ ഏറ്റവും നല്ല വീഡിയോ, മരിച്ചുപോയ വരെ ചിരിച്ചു മുഖത്തോടെ കാണാൻ സാധിച്ചത് വളരെയധികം സന്തോഷം, ഇത്തവണത്തെ ഓണം ഇവർ കൊണ്ടുപോയി…’ എന്നതടക്കമാണ് കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക