എം ടി വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ സിനിമയായി കാണാനുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. എംടി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ നിരവധി സംവിധായകർ ശ്രമിച്ചിരുന്നെങ്കിലും ചര്‍ച്ചകളെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സിനിമ ഉടൻ ഉണ്ടാകുമെന്ന് കഴിഞ്ഞ വർഷം എംടിയുടെ മകള്‍ അശ്വതി വെളിപ്പെടുത്തിയിരുന്നു.
മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന രണ്ടാമൂഴം കന്നഡ താരം ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുമെന്നും അടുത്തിടെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഭീമന്റെ വേഷത്തില്‍ ഋഷഭ് തന്നെ എത്തുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഭീമനായി മോഹൻലാലിനെ അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാൻ പോലും ആവില്ലെന്നായിരുന്നു ഇതിനോട് ആരാധകർ പ്രതികരിച്ചത്.
ഇപ്പോഴിതാ, ഭീമനായി മോഹൻലാലിനെ ചിത്രീകരിച്ചിരിക്കുന്ന ഒരു എഐ വീഡിയോയാണ് സൈബറിടത്ത് കൈയ്യടി നേടുന്നത്. “dw.ai.payanan” എന്ന ഇൻസ്റ്റഗ്രാം പേജാണ് മനോഹരമായ വീഡിയോയ്ക്കു പിന്നില്‍. ആരെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ സിനിമ പ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു.നിരവധി ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. വീഡിയോ ചുവടെ.

















