മന്നം സമാധിയില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ച്‌ എൻഎസ്‌എസ്. പുഷ്പാർച്ചന നടത്താൻ അനുമതിയില്ല. തിരഞ്ഞെടുപ്പ് സമയത്തെ സന്ദർശനം വേണ്ടേന്ന നിലപാടിലാണ് എൻഎസ്‌എസ്. നാളെ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ശതാബ്‌ദി ആഘോഷങ്ങള്‍ക്കാണ് ഉപരാഷ്ട്രപതി എത്തുന്നത്.

ഇന്ന് രാവിലെ ആണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. എൻഎസ്‌എസ് അനുമതി നല്‍കാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുതുക്കി ഇറക്കും. തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടും സുരക്ഷ പരിശോധനകള്‍ക്കുവേണ്ടി മന്നം സമാധി തുറന്നു കൊടുക്കേണ്ടി വരും എന്നതിനാലുമാണ് അനുമതി നിഷേധിച്ചത് എന്നാണ് എൻഎസ്‌എസിന്റെ അനൗദ്യോഗിക വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് രാവിലെയായിരുന്നു ഉപരാഷ്ട്രപതിയുടെ ഓഫീസില്‍ നിന്ന് അനുമതി തേടിയത്.ഡല്‍ഹിയില്‍ നിന്ന് വിമാനമാർഗം നെടുമ്ബാശേരിയില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എൻഎസ്‌എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാർച്ചന നടത്താനാണ് തീരുമാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക