തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെല്‍വം ഡി.എം.കെയിലേക്ക്. പനീർശെല്‍വം വെള്ളിയാഴ്ച ഡി.എം.കെയില്‍ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെല്‍വത്തിന് ഡി.എം.കെ നല്‍കുമെന്നാണ് റിപ്പോർട്ട്.

ഇതിനൊപ്പം മറ്റു രണ്ട് സീറ്റുകള്‍ കൂടി പനീർശെല്‍വം വിഭാഗത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സൂചനയുണ്ട്.മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്റെ സാന്നിദ്ധ്യത്തില്‍ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ വച്ച്‌ പനീർസെല്‍വവും മറ്റു പ്രവർത്തകരും പാർട്ടിയില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക