കെഎസ്‌ആർടിസി ബസിടിച്ച്‌ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. അരുവിക്കര കളത്തറ ഷിബിന മൻസിലില്‍ ഷിബിന നിഷാദ് (27) ആണ് മരിച്ചത്.ഇന്ന്‌ രാവിലെ കാച്ചാണിയിലായിരുന്നു അപകടം. അരുവിക്കര ഭാഗത്ത് നിന്ന് കാച്ചാണി ഭാഗത്തേക്ക് പോയ കെഎസ്‌ആർടിസി ബസാണ് കാച്ചാണി പള്ളിനടയില്‍ വച്ച്‌ ഷിബിന സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചത്.

ബസിനടിയിലേക്ക് വീണു ടയർ കയറിയിറങ്ങി പരുക്കേറ്റ് റോഡില്‍ കിടന്ന ഷിബിനയെ നാട്ടുകാർ സമീപത്തെ ആശുപത്രിയിലും പിന്നാലെ മെഡിക്കല്‍ കോളെജിലും എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ലുലുമാളിലെ പെർഫ്യൂം സെന്‍ററിലെ ജീവനക്കാരിയാണ്. മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും. അരുവിക്കര പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചു. ഭർത്താവ്: സുല്‍ഫി. മകള്‍: ഇശല്‍ മെഹർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക