വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇൻസ്റ്റാ ഇൻഫ്ലുവൻസർ അറസ്റ്റില്‍. തൃശഷൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് (38) അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ മൂന്നു യുവതികളാണ് പരാതി നല്‍കിയത്. വിശദമായ അന്വേഷണത്തില്‍ 20ലധികം യുവതികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

കൂടുതല്‍ പരാതികള്‍ വരുന്നതായി തൃശൂർ ക്രൈം ഡിറ്റാച്ച്‌മെന്റ് അറിയിച്ചു. ഇൻസ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സ് ഉള്ള വ്ലോഗറാണ് യദു ഗിരീഷ്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു യദു ഗിരീഷ് ചെയ്തിരുന്നത്. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം പല സ്ഥലങ്ങളിലും വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതികളുടെ നഗ്ന വീഡിയോകള്‍ ചിത്രീകരിച്ചായിരുന്നു ഭീഷണി. യുവതികളില്‍ നിന്ന് പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. പീഡിപ്പിക്കപ്പെട്ട മറ്റ് യുവതികളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് തൃശൂർ ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. ഐ.ടി ആക്‌ട് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക