കഴിഞ്ഞ സാമ്ബത്തിക വർഷം കേരളത്തില്‍ ശമ്ബളത്തിനും പെൻഷനുമായി സർക്കാർ ചെലവഴിച്ചത് 64,217.09 കോടി രൂപയെന്ന് റിപ്പോർട്ട്. അക്കൗണ്ടന്റ് ജനറലിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരമുള്ള സർക്കാർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-24 സാമ്ബത്തിക വർഷം സർക്കാർ ജീവനക്കാർക്കും മറ്റുമായി ശമ്ബളവും പെൻഷനും നല്‍കാൻ ആകെ ചെലവഴിക്കേണ്ടിവന്നത് 64,217.09 കോടി രൂപയാണ്.
ഇതേ കാലയളവില്‍ സർക്കാർ ജീവനക്കാർക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും പിഎസ്സിയിലെ അംഗങ്ങള്‍ക്കും ജീവനക്കാർക്കും മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സനല്‍ സ്റ്റാഫിനുമായി ശമ്ബള ഇനത്തില്‍ നല്‍കിയത് 38,572.85 കോടി രൂപയാണ്. സർക്കാർ ജീവനക്കാർക്കും എഡയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റ് പെൻഷനറി ആനുകൂല്യങ്ങള്‍ ലഭിക്കുന്നവർക്കുമായി ആകെ പെൻഷൻ നല്‍കിയത് 25,644.24 കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
















