സിപിഐഎം വിമതരുടെ കണ്‍വെൻഷൻ വിളിച്ച്‌ പി കെ ശശി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ എന്ന പേരിലുള്ള സിപിഐഎം വിമത കൂട്ടായ്മയുടെ കണ്‍വെൻഷൻ കല്‍മണ്ഡപം പാർവതി കല്യാണമണ്ഡപത്തില്‍ മാർച്ച്‌ 5 ന് നടക്കും.കൊഴിഞ്ഞാമ്പാറയിലെ വിമത കൂട്ടായ്മയും പി കെ ശശിയോടൊപ്പം ചേരും. ചുവന്ന കൊടിയില്‍ വെള്ള നക്ഷത്രമുള്ള പതാകയും കൂട്ടായ്യ്ക്ക് നല്‍കി.

അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് പി കെ ശശിക്ക് ഉറപ്പുകള്‍ ലഭിച്ചു എന്നാണ് റിപ്പോർട്ടുകള്‍. പികെ ശശിക്കൊപ്പം പാർട്ടി വിടാൻ രണ്ട് മുൻ ഏരിയ സെക്രട്ടറിമാരും ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സർവീസ് സംഘടനാ രംഗത്തെ മുൻ പ്രബല നേതാവും കൂട്ടായ്മയുടെ ഭാഗമാകും. ഒറ്റപ്പാലത്തെ സിപിഐഎം വിമതരേയും ഒപ്പം കൂട്ടാൻ ചർച്ചകള്‍ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശിയുമായി സമവായത്തിന് പോകേണ്ടെന്ന തീരുമാനത്തിലാണ് സിപിഐഎം ജില്ലാ നേതൃത്വം. പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചത് അറിഞ്ഞത് നവമാധ്യമങ്ങളിലൂടെയെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു പ്രതികരിച്ചു. പി കെ ശശി പാർട്ടി വിട്ടേക്കുമെന്ന റിപ്പോർട്ടുകളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് സിപിഐഎം നേതാക്കളായ എ കെ ബാലനും കെ രാധാകൃഷ്ണൻ എംപിയും പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക