പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് സെല്‍ഫി എടുക്കാൻ ശ്രമിച്ചപ്പോളാണ് വിലക്കിയതെന്ന രീതിയിലായിരുന്നു പ്രചാരണം.

സെല്‍ഫിക്ക് ശ്രമിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് വിശദമാക്കി. സെല്‍ഫിയെടുക്കാൻ ശ്രമിച്ച മെമ്പറോട് മുഖ്യമന്ത്രി കയർത്തെന്നായിരുന്ന രീതിയിലായിരുന്നു വീഡിയോ സാമൂഹമാധ്യമങ്ങളിലും പ്രചരിച്ചത്. എന്നാല്‍ നടക്കുന്നത് വലിയ രീതിയിലെ വ്യാജ പ്രചാരണമെന്നാണ് ജനുപ്രതിനിധി പറയുന്നത്.സെല്‍ഫിഎടുക്കാൻ ശ്രമിച്ചില്ല, നിവേദനം നല്‍കാനാണ് നിന്നത്. മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മറിച്ചുള്ളതെല്ലാം തെറ്റാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് വിശദമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെല്‍ഫിയെടുക്കാന്‍ പോയതല്ല. ആ സമയത്ത് ഫോണ്‍ കോള്‍ വന്നു. നിവേദനം കൊടുക്കാനായി പോയി. തിരക്കായിരുന്നു മുഖ്യമന്ത്രിക്ക്. മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല. സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി തന്നോട് മാറി നില്‍ക്കാനും പറഞ്ഞിട്ടില്ലെന്നാണ് ആതിര പറയുന്നത്. വെള്ളറട ഡിവിഷനില്‍ നിന്നും സിപിഐഎം അംഗമാണ് ആതിര ഗ്രേസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക