പ്രമുഖ സോളോ ട്രാവല്‍ വ്ലോഗറായ ജന്നാ ഷെസ്മീന് ജോർദാനില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തി. തനിക്കുണ്ടായ ദുരനുഭവം കണ്ണീരോടെയാണ് അവർ തന്റെ വ്ലോഗിലൂടെ പങ്കുവെച്ചത്. സംഭവത്തില്‍ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും, ജോർദാനിലെ പോലീസ് മോശമായി പെരുമാറിയെന്നും ജന്നാ ഷെസ്മീൻ ആരോപിച്ചു.യാത്രയുടെ ഭാഗമായി ജോർദാനില്‍ തിരിച്ചെത്താൻ വാഹനം ലഭിക്കാതെ വന്നപ്പോള്‍ ഒരു നാട്ടുകാരന്റെ സഹായം തേടുകയായിരുന്നു ജന്നാ ഷെസ്മീൻ.
കഴുതപ്പുറത്തുള്ള യാത്രയ്ക്കിടെ കൂടെയുണ്ടായിരുന്നയാള്‍ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. “അവൻ ചാടി കയറി പിന്നിലൂടെ പലതും ചെയ്തു,” എന്ന് വ്ലോഗില്‍ ജന്ന വ്യക്തമാക്കുന്നു. ആ സമയത്ത് ഭയം കാരണം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും ജീവനാണ് മാനത്തെക്കാള്‍ വലുതെന്ന് തോന്നിപ്പോയെന്നും ജന്നാ കൂട്ടിച്ചേർത്തു. ഉപദ്രവിച്ചയാള്‍ പലപ്പോഴും പണം ആവശ്യപ്പെട്ടതായും അവർ വെളിപ്പെടുത്തി.
നിരവധി രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു ദുരനുഭവം ആദ്യമായാണെന്നും ജന്നാ ഷെസ്മീൻ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും വേണ്ടത്ര സഹായം ലഭിച്ചില്ലെന്ന് ജന്നാ ഷെസ്മീൻ പറഞ്ഞു. വിവരമറിഞ്ഞ സുഹൃത്തുക്കള്‍ കേസ് കൊടുക്കാൻ ഉപദേശിച്ചതിനെ തുടർന്ന് അവർ പരാതി നല്‍കി. എന്നാല്‍, ജോർദാനിലെ പോലീസ് തന്നോട് മോശമായി പെരുമാറിയെന്നും താൻ മാനസികമായി തളർന്നുപോയെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോ ചുവടെ കാണാം

















