നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് നടൻ ജോയ് മാത്യു. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. യുഡിഎഫ് വൻ വിജയം നേടുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി സജീവമായി രംഗത്തുണ്ടാവും. മത്സരിക്കാൻ നിലവില്‍ ആരും ബന്ധപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിന് പിന്തുണ നല്‍കും. യുഡിഎഫിന്‍റെ പദ്ധതികളും നിലപാടുകളും ജനം സ്വീകരിച്ചു. അതിന്‍റെ ഉദാഹരണമാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലം.110 സീറ്റ് നേടുമെന്നത് മുഖ്യമന്ത്രിയുടെ പ്രതീക്ഷ മാത്രമാണ്.
ഇടതുപക്ഷത്തിനും സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തി പലപ്പോഴും വാർത്താത്ത തലക്കെട്ടുകളിൽ ഇടംപിടിക്കുന്ന വ്യക്തിത്വമാണ് സിനിമാതാരമായ ജോയ് മാത്യു. പൊതുവിൽ സിനിമ മേഖലയിലുള്ളവർ ഇടതുപക്ഷത്തോടെ ആഭിമുഖ്യം പുലർത്തുമ്പോൾ ജോയ് മാത്യുവും രമേശ് പിഷാരടിയും ഇടതു ഭരണകാലത്തും യുഡിഎഫിനൊപ്പം പരസ്യമായി നിലകൊണ്ടവരാണ്. കെ ബാബു ഒഴിയുന്ന തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിൽ രമേശ് പിഷാരടിയെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.

















