കേരളത്തിലെ മലപ്പുറത്ത് കുംഭമേള സംഘടിപ്പിച്ചതില്‍ മുന്ന് പേരില്‍ ഒരാളാണ് സന്യാസിനി അവന്തിക ഭാരതി. കണ്ണൂരില്‍ നക്സല്‍ നേതാവായ പവിത്രന്റെ മകള്‍. അതിനേക്കാള്‍ നന്നായി മലയാളിക്ക് ഇവരെ മനസ്സിലാവുക നടി നിഖില വിമലിന്റെ ചേച്ചി എന്ന നിലയിലാണ്. അക്കാദമിക രംഗത്ത് തിളങ്ങിയിരുന്ന പെണ്‍കുട്ടിയായിരുന്നു സ്വാമിനി അവന്തിക ഭാരതി. ഇപ്പോള്‍ 30 വയസ്സേ ആയിട്ടുള്ളൂ. പുര്‍വ്വാശ്രമത്തിലെ പേര് അഖില എന്നാണ്.
2021 ല്‍ ദല്‍ഹിയിലെ ജെഎൻയു സര്‍വ്വകലാശാലയില്‍ നിന്നും സ്‌കൂള്‍ ഓഫ് ആർട്‌സ് ആൻഡ് എസ്‌തെറ്റിക്‌സില്‍ നിന്ന് തിയേറ്റർ ആൻഡ് പെർഫോമൻസ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ജെഎന്‍യുവില്‍ പഠിയ്‌ക്കുമ്പോഴും ഇടത് പക്ഷ പ്രവര്‍ത്തകയായിരുന്നു. 2016 ല്‍ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റർ ആൻഡ് പെർഫോമൻസ് റിസർച്ചില്‍ ഫെലോ ആയിരുന്നു. ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പോടെയായിരുന്നു പഠനം. ധാരാളം അക്കാദമിക മികവുള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച ആളാണ്.
2021 ല്‍,ഡിസെബിലിറ്റി പെർഫോമൻസില്‍ ഇന്‍റർനാഷണല്‍ ഫെഡറേഷൻ ഓഫ് തിയേറ്റർ റിസർച്ച് ന്യൂ സ്‌കോളേഴ്‌സ് അവാർഡും അഖിലയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ജുന പീതാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിന്റെ മാർഗനിർദേശപ്രകാരമാണ് സന്യാസവും ദീക്ഷയും സ്വീകരിച്ചത്. ഹൈന്ദവ പാരമ്പര്യത്തില്‍ തലപൊക്കമുള്ള ജൂന അഖാഡ ഇന്നലെ വന്ന ഒരാള്‍ക്ക് പെട്ടന്ന് എടുത്ത് സന്ന്യാസം കൊടുത്തതല്ല. വര്‍ഷങ്ങളായി അവന്തിക ഭാരതി സന്യാസത്തെക്കുറിച്ച് പഠിക്കുന്നുണ്ടായിരുന്നു. അതിനൊടുവിലാണ് സന്യാസത്തിലേക്കുള്ള യാത്ര ദൃഢമായത്. അഭിനവ് ബാലാനന്ദ ഭൈരവ ആണ് ഗുരു.
എന്താണ് ജുന അഖാഡ? ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു സന്യാസമൂഹമാണ് ജുന അഖാഡ. ഏകദേശം അഞ്ച് ലക്ഷം നാഗസാധുക്കള്‍ ജുന അഖാഡയുടെ വഴിയില്‍ സഞ്ചരിക്കുന്നു. ഉത്തര്‍പ്രദേശിലെ വാരണസിയിലാണ് ജുന അഖാഡയുടെ ആസ്ഥാനം. ഭാരതത്തില്‍ കുംഭമേളകളില്‍ പങ്കെടുക്കുന്ന 13 ഹിന്ദുസന്യാസസമുഹങ്ങളുടെ അഖാഡകളില്‍ ഏറ്റവും വലിയതാണ് ജുന അഖാഡ.

















