കോട്ടയത്ത് അവിഹിതബന്ധം ചോദ്യം ചെയ്യ്തതിനെ തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു മൃതദേഹം കൊക്കയില്‍ തള്ളിയ സംഭവത്തിലന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സാമിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയശേഷം 1994-ലാണ് ജെസിയെ വിവാഹം ചെയ്തത്.പിന്നീട് സാമിൻ്റെ വഴിവിട്ട ബന്ധങ്ങള്‍ ഇരുവർക്കുമിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
തുടർന്ന് 15 വർഷമായി കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടില്‍ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്.ഈ വീട്ടില്‍ സമാധാനപരമായി താമസിക്കാൻ നല്‍കിയ കേസില്‍ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018-ല്‍ പാലാ അഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.പിന്നീട് സാമിന് ഇതേ വീട്ടില്‍തന്നെ താമസിക്കാൻ ജെസി അനുവാദം നല്‍കി.
വീട്ടില്‍ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാം നിലയില്‍ താമസ സൗകര്യമൊരുക്കിയത്. സാം വിദേശവനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകളുണ്ടാകുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം അവസാന ആഴ്ചയിലും ഇതുപോലെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സാം ജെസ്സിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ശേഷം മൃതദേഹവുമായി തൊടുപുഴയിലേക്ക് പോയി അവിടെ മലയുടെ മുകളില്‍ നിന്ന് ശരീരം താഴേക്ക് വലിച്ചെറിഞ്ഞു. സാമിന്റെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

















