ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതുല്യയുടെശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

മുറിവുകള്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്ത് ഞെരിഞ്ഞാണ് അതുല്യയുടെ മരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് ഇതിലെ നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുബായില്‍ നടന്ന അതുല്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങി മരണമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ റീ പോസ്റ്റ്‌മോര്‍ട്ടത്തിലെ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തല്‍ അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുത്തുന്നതാണ്. എങ്കിലും മരണം ആത്മഹത്യയാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ദുബായിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോ വിശദമായ വിവരങ്ങളോ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് ഇതുവരെ ലഭിച്ചിട്ടില്ല. യുഎഇയില്‍ നിന്ന് ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം തൂങ്ങിമരണമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

അതുല്യയെ ഭര്‍ത്താവ് സതീഷ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പുറത്തുവന്ന ദൃശ്യങ്ങള്‍ സമീപ കാലത്തേതല്ലെന്നാണ് സതീഷിന്റെ വാദം. കഴിഞ്ഞ ജൂലൈ 19 നാണ് തേവലക്കര കോയിവിള അതുല്യ ഭവനില്‍ അതുല്യയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക