രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുല്‍ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിപ്പിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയെയും ഡോക്റെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. രാഹുലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുലിന്‍റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് മേല്‍നോട്ട ചുമതല.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ സമയത്താണ് ഈ സംഭവങ്ങൾ നടന്നത്. അടൂർ സ്വദേശിയായ യുവ വ്യവസായി രാഹുലിന്റെ ബിസിനസ് പാർട്ണർ കൂടിയാണെന്നാണ് വിവരം. അതേസമയം ഈ ബന്ധം ഉണ്ടാകുന്ന സമയത്ത് യുവതി മറ്റൊരാളുമായി വിവാഹിതയായിരുന്നു എന്നും വെളിപ്പെടുത്തലുകൾ പുറത്തു വരുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് രാഹുൽ കൂട്ടത്തിനുവേണ്ടി മുൻകൂർ ജാമ്യാപേക്ഷ എന്നാണ് സൂചന.

















