ശബരിമല ദ്വാരപാലകശില്‍പവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഇടപാടുകളുണ്ടെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്ത് മാത്രം 30 കോടിയുടെ ഭൂമിയിടപാടുകളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഉണ്ണി കൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വലിയ തോതില്‍ പണം പലിശയ്‌ക്ക് നല്‍കുകയും പണം തിരിച്ചടയ്‌ക്കാൻ കഴിയാത്തവരുടെ ഭൂമി സ്വന്തം പേരിലാക്കുകയും ചെയ്തിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം. മൂന്ന് വർഷത്തിനുള്ളില്‍ മാത്രം 30 കോടിയിലധികം രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ നടന്നതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലാണ് ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നത്. സ്വർണപ്പാളി വിവാദത്തില്‍ സ്പോണ്‍സർ ഉണ്ണി കൃഷ്ണൻ പോറ്റിയെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. ഇയാളുടെ സാമ്ബത്തിക ഇടപാടുകളില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നതായി അന്വേഷണസംഘത്തിന് വ്യക്തമായി.

















